സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് കണ്ണൂരിലും കാസര്‍കോടുമാണ് ശക്തമായ മഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

Continue Reading

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിലെ അംബേദ്കര്‍ ഉന്നതിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. അടിപിടിക്കിടെ ചവിട്ടേറ്റ അനില്‍ (45) ആണ് മരിച്ചത്. അനിലിന്റെ സഹോദരന്റെ മകന്‍ സുധീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. അനിലിന്റെ വീട്ടില്‍ സുധീഷ് താമസിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ പ്രതി പിതൃസഹോദരനായ അനിലിനെ ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ ചവിട്ടേറ്റാണ് അനില്‍ കൊല്ലപ്പെട്ടത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കേറ്റവും തമ്മിലടിയും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ കേസില്‍ ഉള്‍പ്പെടെ മുന്‍പും […]

Continue Reading

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടുറിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി.സംസ്കാരം : വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് […]

Continue Reading

പോക്സോ കേസിൽ 83 ദിവസം ജയിലിൽ; ഫൊറൻസിക് റിപ്പോർട്ട് നിർണായകമായി, ഒടുവിൽ മമ്മദിന് നീതി

കോഴിക്കോട്∙ പോക്സോ കേസിൽ പ്രതിയായി നാലര വർഷം സമൂഹത്തിനു മുൻപിൽ കുറ്റവാളിയായി ജീവിക്കേണ്ടി വന്ന ഗൃഹനാഥനെ കൊയിലാണ്ടി പോക്സോ കോടതി കുറ്റ വിമുക്തനാക്കി. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിനാണ് ഒടുവിൽ നീതി ലഭിച്ചത്. 2022 മാർച്ചിലാണ് മമ്മദിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 83 ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടിൽ പോകാനായില്ല. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കോടതി […]

Continue Reading

അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

പനമരം:കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) തരുവണ റൈഞ്ച് കമ്മിറ്റി അനുമോദിച്ചു. പനമരം കരിമ്പുമ്മൽ വി.എ.എം ബദറുൽ ഹുദയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് സുബൈർ അസ്ഹരി ഉപഹാരം കൈമാറി. ജസീൽ അഹ്സനി, ഇബ്രാഹിം സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി ജയശ്രീ കോളേജ്;അക്ഷയ പ്രദീപിന് സ്വീകരണം

പുൽപ്പള്ളി : ബി എ സോഷ്യോളജി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി അക്ഷയ പ്രദീപിന് കോളേജിൽ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി.അക്ഷയയെ അനുമോദിക്കുന്നതിന് ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്വീകരണ യോഗം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ : വി. റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ […]

Continue Reading

ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു; സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒരാഴ്ചയ്ക്കിടെ 8000 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2320 രൂപയാണ് വര്‍ധിച്ചത്. 1,13,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 290 രൂപയാണ് കൂടിയത്. 14,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ 8000 രൂപയാണ് വര്‍ധിച്ചത്. അമേരിക്കന്‍ വിലക്കയറ്റ കണക്കുകള്‍ ഇന്ന് വരാനിരിക്കുകയാണ്. വിലക്കയറ്റ കണക്കുകളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന് തുണയായത്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള കുതിപ്പിന് ശേഷം നിക്ഷേപകരുടെ […]

Continue Reading

എണ്ണവില കുതിപ്പില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നു, രൂപയ്ക്കും നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയെത്തി. എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. അമേരിക്ക-ഇറാന്‍ സമാധാന കരാറിന് മങ്ങലേറ്റത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ എണ്ണവില കൂടിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 88 ഡോളറിന് മുകളില്‍ എത്തി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ […]

Continue Reading

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹൻദാസിനെതിരെ കലാപ ആഹ്വാനം അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് […]

Continue Reading

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം: ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന് താത്പര്യമില്ല’; വിമർശിച്ച് കോൺ​ഗ്രസ്

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യാ രാമക്ഷേത്ര സംഭവനാകൊള്ളയിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇത്രയും ദിവസം ഒന്നും മിണ്ടിയില്ലെന്നും ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്നും ഖർഗെ പറഞ്ഞു. അതിനിടെ ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടി രാഹുൽ ഗാന്ധി അപലപിച്ചു. പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ 2 ആവശ്യം ഉന്നയിച്ചുവെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പോലീസ് നടപടിയയിൽ അമിത് ഷായുടെ പ്രസ്താവന വേണമെന്ന് ആവശ്യപ്പെട്ടു. ഇത്രെയും ദിവസും ഒന്നും മിണ്ടിയില്ല. […]

Continue Reading