മെസിയെ എത്തിക്കുമെന്ന പേരിലെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; നയിക്കുക എഡിജിപി പി വിജയന്‍

തിരുവനന്തപുരം: ലിയോണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവ് ഇറങ്ങി. ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമന്‍, ഡിവൈഎസ്പിമാരായ ഷൈജു പി എല്‍, മാത്യു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. വിക്രമന്‍ ഐപിഎസ്, കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട്, ശ്രീ. ഷൈജു.പി.എല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച്, വയനാട്, ശ്രീ. മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച് […]

Continue Reading

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ദമ്പതികള്‍ എന്നവകാശപ്പെടുന്ന രണ്ടുപേരെ 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ ബാങ്കോക്ക് കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആലുവ പൊലീസ് ഈ മാഫിയയുമായി ബന്ധമുള്ള […]

Continue Reading

‘മലയാളത്തില്‍ ഇതുവരെ കാണാത്ത ഐറ്റം’; ഹോം കമ്മിങ് ദുല്‍ഖര്‍ തൂക്കിയോ? ‘ഐ ആം ഗെയിം’ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ പറയുന്നു

കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം എത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ദുല്‍ഖറിന്റേതായി എത്തുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. നഹാസ് ഹിദായത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കയാദു ലോഹര്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ദുല്‍ഖറിന്റെ തിരിച്ചുവരവ്, ആര്‍ഡിഎക്‌സിന് ശേഷം നഹാസ് തുടങ്ങിയ കാരണങ്ങളാല്‍ സിനിമാലോകം ഉറ്റു നോക്കിയിരുന്ന ചിത്രമാണ് ഐ ആം ഗെയിം. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. സോഷ്യല്‍ മീഡിയയാകെ നിറഞ്ഞിരിക്കുകയാണ് […]

Continue Reading

നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി. മലയാളികൾ ഉൾപ്പെടെ, നാലായിരത്തിലേറെ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേപ്പാളിൽ നിന്ന് 4216 പേരെയാണ് കാണാതായത്. ടിബറ്റ് മേഖലയിൽ നിന്ന് കാണാതായത് 546 പേരെയുമാണ്. അതേസമയം, ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം നേപ്പാളിൽ എത്തി. പ്രളയം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. ചിലിമെയിലെ ഹൈഡ്രോപവർ ടണലുകളിൽ ഇന്ത്യൻ റെസ്ക്യൂ ടീം പ്രവേശിച്ചെങ്കിലും ഇടുങ്ങിയ സ്ഥലവും ചെളിനിറഞ്ഞ പ്രതലവും തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന് […]

Continue Reading

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും; കേരളത്തിന്റെ ആവശ്യത്തോട് യോജിച്ച് വിദഗ്ധ സമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ധ സമിതി. കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് നിലപാട്. ഒരു ദിവസത്തെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ ആശങ്കയും കേരളം അറിയിച്ചിരുന്നു. പഴയ പഠനങ്ങളിലുള്ള പോരായ്മ തങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കേരളത്തിന്റെ പ്രതിനിധി പറഞ്ഞു. ഇല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു കേരളം മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിന്റെ പ്രളയ സുരക്ഷ, ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപ്പേജ് സംബന്ധിച്ച വിഷയങ്ങള്‍ എന്നീ പരിശോധനകളാണ് കേരളം ആവശ്യപ്പെട്ടത്. […]

Continue Reading

‘പാർട്ടി തീരുമാനിച്ചാൽ ചോദിക്കാൻ ആരെന്ന ഭാവമായിരുന്നു; നിയമസഭാ തോൽവി ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്’, തോമസ് ഐസക്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തോൽവി നേരിടേണ്ടി വന്നത് ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ടി എം തോമസ് ഐസ്ക് . പത്ത് കൊല്ലം ഭരിച്ചപ്പോൾ നമുക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴയിൽ പാർട്ടി ഓഫീസ് ശിലാസ്ഥാപന ചടങ്ങിലെ പ്രസംഗത്തിൽ തോസമസ് ഐസക് തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനമൊക്കെ നടത്തുന്ന തോൽവി വിശദീകരണങ്ങൾക്ക് വിപരീതമാണ് തോമസ് ഐസക്കിന്റെ പരാമർശങ്ങൾ. പത്ത് കൊല്ലത്തെ ഭരണത്തിൽ അഹങ്കാരം കൂടി, സ്ഥാനാർഥി […]

Continue Reading

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയില്‍ വിട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് ചേന്തി അനിലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നതിനാല്‍ രണ്ടാഴ്ച മുമ്പ് തന്നെ പരിപാടിയില്‍ […]

Continue Reading

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ട് സിപിഐയുമായുളള തര്‍ക്കം തീര്‍ക്കാന്‍ ആലോചിച്ച് സിപിഐഎം. ഉപനേതൃസ്ഥാനം പാര്‍ട്ടി ഏറ്റെടുക്കാതിരുന്നാല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് ഒത്തുതീര്‍പ്പ്. നിര്‍ദ്ദേശം വെയ്ക്കാന്‍ ആലോചിക്കുന്നത്. നേതൃയോഗത്തിന് ശേഷം ഭിന്നത പരിഹരിക്കാന്‍ സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുംപിടുത്തം ഇല്ലാതാക്കാനുളള ഒറ്റമൂലി എന്ന നിലയിലാണ് പദവി ഒഴിച്ചിടാന്‍ സിപിഐഎം ആലോചിക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎം ഏറ്റെടുക്കാതെ ഒഴിച്ചിടുന്നതാണ് പരിഗണിക്കുന്നത്. അങ്ങനെചെയ്താല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് നീക്കം. സംസ്ഥാന സെക്രട്ടേറിയേറ്റ് […]

Continue Reading

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.  ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 […]

Continue Reading

മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയില്‍വേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 1989-ലെ റെയില്‍വേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ […]

Continue Reading