ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി; കുഞ്ഞ് വേദന സഹിച്ചത് ഒരു വര്‍ഷത്തോളം

General

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തി. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണിത് എന്നാണ് ആരോപണം. കുഞ്ഞ് ഒരു വര്‍ഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലാണ് സൂചി പുറത്തെടുത്തത്. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് പ്രസവം നടന്നത്. കുഞ്ഞിന് പനിയും മഞ്ഞപ്പും കണ്ടതിനെ തുടര്‍ന്ന് എന്‍ഐസിയുവിലേക്ക് മാറ്റി. ഈ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ ശരീരത്തില്‍ തടിപ്പും മറ്റും കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. കുഞ്ഞ് കടുത്ത വേദനയിലാണെന്ന് വീട്ടുകാര്‍ക്ക് മനസിലായിരുന്നു. എങ്കിലും അതിന്റെ കാരണം കണ്ടെത്താനായത് പിന്നീടാണ്.

കുഞ്ഞിന്റെ ശരീരത്തിലെ തടിപ്പിനെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ പറഞ്ഞുവെങ്കിലും സ്‌കാനിങില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. ഈ പറഞ്ഞ സ്ഥലത്ത് സ്‌കാനിങ് നടത്തിയിരുന്നില്ല എന്ന് തങ്ങള്‍ പിന്നീടാണ് അറിഞ്ഞതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും വലിയ രീതിയില്‍ തടിപ്പ് കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാണിച്ചതും സൂചി കണ്ടെത്തി നീക്കം ചെയ്തതും.

Leave a Reply

Your email address will not be published. Required fields are marked *