‘പാർട്ടി തീരുമാനിച്ചാൽ ചോദിക്കാൻ ആരെന്ന ഭാവമായിരുന്നു; നിയമസഭാ തോൽവി ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്’, തോമസ് ഐസക്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തോൽവി നേരിടേണ്ടി വന്നത് ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ടി എം തോമസ് ഐസ്ക് . പത്ത് കൊല്ലം ഭരിച്ചപ്പോൾ നമുക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴയിൽ പാർട്ടി ഓഫീസ് ശിലാസ്ഥാപന ചടങ്ങിലെ പ്രസംഗത്തിൽ തോസമസ് ഐസക് തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനമൊക്കെ നടത്തുന്ന തോൽവി വിശദീകരണങ്ങൾക്ക് വിപരീതമാണ് തോമസ് ഐസക്കിന്റെ പരാമർശങ്ങൾ. പത്ത് കൊല്ലത്തെ ഭരണത്തിൽ അഹങ്കാരം കൂടി, സ്ഥാനാർഥി […]

Continue Reading

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയില്‍ വിട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് ചേന്തി അനിലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നതിനാല്‍ രണ്ടാഴ്ച മുമ്പ് തന്നെ പരിപാടിയില്‍ […]

Continue Reading

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ട് സിപിഐയുമായുളള തര്‍ക്കം തീര്‍ക്കാന്‍ ആലോചിച്ച് സിപിഐഎം. ഉപനേതൃസ്ഥാനം പാര്‍ട്ടി ഏറ്റെടുക്കാതിരുന്നാല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് ഒത്തുതീര്‍പ്പ്. നിര്‍ദ്ദേശം വെയ്ക്കാന്‍ ആലോചിക്കുന്നത്. നേതൃയോഗത്തിന് ശേഷം ഭിന്നത പരിഹരിക്കാന്‍ സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുംപിടുത്തം ഇല്ലാതാക്കാനുളള ഒറ്റമൂലി എന്ന നിലയിലാണ് പദവി ഒഴിച്ചിടാന്‍ സിപിഐഎം ആലോചിക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎം ഏറ്റെടുക്കാതെ ഒഴിച്ചിടുന്നതാണ് പരിഗണിക്കുന്നത്. അങ്ങനെചെയ്താല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് നീക്കം. സംസ്ഥാന സെക്രട്ടേറിയേറ്റ് […]

Continue Reading

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.  ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 […]

Continue Reading

മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയില്‍വേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 1989-ലെ റെയില്‍വേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ […]

Continue Reading

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ […]

Continue Reading

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി. നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള്‍ അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജല വൈദ്യുതി പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നും നേപ്പാള്‍ […]

Continue Reading

മമ്മൂട്ടി ജന്മദിന സ്‌പെഷ്യല്‍ രക്തദാന ക്യാമ്പെയിന്‍ വമ്പന്‍ ഹിറ്റ്! ഇതുവരെ പങ്കാളികളായത് ആയിരങ്ങള്‍

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകള്‍ പങ്കാളികളായതായി സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകള്‍ ഇതിനകം രക്തദാനം നടത്തി. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ രക്തദാന ക്യാമ്പയിന്‍ സജീവമായി തുടരുകയാണ്. പ്രാദേശിക […]

Continue Reading

മികച്ച CCTV സുരക്ഷാ സേവനങ്ങളുമായി IPYES

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ CCTV സുരക്ഷാ സേവനങ്ങളുമായി IPYES സ്മാർട്ട് സുരക്ഷാ സംവിധാനങ്ങളിലൂടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ IPYES CCTV സേവന രംഗത്ത് സജീവമാകുന്നു. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുടനീളം പ്രീമിയം നിലവാരത്തിലുള്ള CCTV ക്യാമറകളും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് സ്ഥാപനം. CCTV ക്യാമറകളുടെ പ്രൊഫഷണൽ ഇൻസ്റ്റലേഷൻ, റിമോട്ട് ആക്സസ് സംവിധാനം, സിസ്റ്റം മെയിന്റനൻസ് തുടങ്ങിയ സേവനങ്ങളും IPYES നൽകുന്നു. വീടുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ […]

Continue Reading

3,000 മുണ്ടുകളിൽ തീർത്ത ‘മുണ്ടുകളം’; ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വയനാട് സ്വദേശി അനിൽ ചുണ്ടേൽ

കൊച്ചി: പരമ്പരാഗത ഓണക്കാല ആഘോഷങ്ങൾക്ക് വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിച്ച് 3,000 മുണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭീമൻ ‘മുണ്ടുകളം’ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ (Asia Book of Records) ഇടംനേടി. ലോകത്തിലെ തന്നെ ആദ്യത്തെ ഈ വേറിട്ട പരീക്ഷണത്തിന് ‘Largest Pookkalam Display Created Using Dhotis’ എന്ന വിഭാഗത്തിലാണ് റെക്കോർഡ് അംഗീകാരം ലഭിച്ചത്. കൊച്ചി ഫോറം മാളിൽ ഒരുക്കിയ ഈ കലാരൂപത്തിന് ഏകദേശം 32 അടി വ്യാസമുണ്ട്. വിവിധ നിറങ്ങളിലുള്ള മുണ്ടുകൾ കൃത്യമായ അനുപാതത്തിൽ ക്രമീകരിച്ചാണ് […]

Continue Reading