അതിരുകളില്ലാത്ത സ്‌നേഹവുമായി കാക്കിക്കൂട്ടം; ‘സ്‌നേഹതീര’ത്ത് ആഹ്ലാദത്തിരമാലകള്‍

പൊഴുതന: അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്തോഷത്തിന്റെയും തിരമാലകളുമായി കാക്കിക്കൂട്ടം ‘സ്‌നേഹതീര’ത്തേക്ക് ഇരമ്പിയെത്തി. ആവേശത്തിലും ആഹ്ലാദത്തിലും ആടിയും പാടിയും, കൈയടിച്ചും ആ സ്‌നേഹതിരമാലകളില്‍ പൊഴുതന ലവ് ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ആടിയുലഞ്ഞു. ‘കൂടെയുണ്ട് കൂട്ടായി’ എന്ന പേരില്‍ വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈത്തിരി പോലീസ് ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിലാണ് ആഘോഷം അലതല്ലിയത്. സ്‌കൂളിലെത്തിയ പോലീസ് ഉദ്യോസ്ഥരെയെല്ലാം സല്യൂട്ടോട് കൂടിയാണ് കാവുംമന്ദം സ്വദേശിയായ അഭിജിത്ത് എസ്. നായര്‍ വരവേറ്റത്. മറ്റുള്ളവര്‍ നിറചിരികളോടെയും തോളില്‍ കൈയ്യിട്ടും കെട്ടിപിടിച്ചും […]

Continue Reading