എണ്ണവില കുതിപ്പില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നു, രൂപയ്ക്കും നഷ്ടം

General

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയെത്തി.

എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. അമേരിക്ക-ഇറാന്‍ സമാധാന കരാറിന് മങ്ങലേറ്റത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ എണ്ണവില കൂടിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 88 ഡോളറിന് മുകളില്‍ എത്തി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.

ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചത്. എട്ടു പൈസയുടെ നഷ്ടത്തോടെ 95.38ലേക്കാണ് രൂപ ഇടിഞ്ഞത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ 13 പൈസയുടെ നഷ്ടത്തോടെ 95.30ലാണ് രൂപ ക്ലോസ് ചെയ്തത്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *