തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന് പരാതി. യുവതിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് തെലങ്കാന സ്വദേശിയുടെ പരാതി.
തെലങ്കാന സ്വദേശിയും വ്യവസായിയുമായ വിജയകുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയും മൂന്ന് യുവാക്കളും ചേര്‍ന്ന് പണം തട്ടിയെന്നാണ് പരാതി. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തെയടക്കം അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.