പെൻഷനേഴ്സ് സംഘ് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

General

കൽപ്പറ്റ: ധവളപത്രം മറയാക്കി കൊണ്ട് പെൻഷൻകാർക്കും ജീവനക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിരാകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിൻ്റെ മുന്നോടിയായി പെൻഷനേഴ്‌സ് സംഘിൻ്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും നടത്തി
പെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി പി.പി രാജഗോപാൽ സ്വാഗതം പറഞ്ഞ ധർണ്ണക്ക് ജില്ലാ പ്രസിഡണ്ട് വിജയൻ സി.പി അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്‌സ് സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.റ്റി. ബാലകൃഷ്‌ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
എൻ . ജി. ഒ സംഘ് ജില്ലാ സെക്രട്ടറി എം.ആർ സുധി, എൻ.ജി. ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, എൻ . ജി. ഒ സംസ്ഥാന സമിതിയംഗം വി.കെ ഭാസ്‌കരൻ, ഫെറ്റോ സമിതിയംഗം പി.വി . സജി. ബി. എം എസ് ജില്ലാകമ്മിറ്റിയംഗം പി.ആർ സുരേഷ്. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പെൻഷനേഴ്‌സ് സംഘ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സുകുമാരൻ കെ. എസ് നന്ദി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *