അഡ്വ. ജുനൈദ് കൈപ്പാണി
വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശിയാണ്. പിതാവ് മമ്മൂട്ടി കൈപ്പാണിയും മാതാവ് സുബൈദയും ആണ്. ഭാര്യ ജെസ്ന ജുനൈദ് (അധ്യാപിക). മക്കൾ: ആദിൽ ജിഹാൻ, ജെസ ഫാത്തിമ, ഐസ ഹിന്ദ്.
വെള്ളമുണ്ട എ.യു.പി. സ്കൂൾ, വെള്ളമുണ്ട ജി.എം.എച്ച്.എസ്., കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക-ഹയർസെക്കൻഡറി വിദ്യാഭ്യാസം. തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.കോം, മാർകസ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബി., അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എം.കോം., കേരള സർവകലാശാലയിൽ നിന്ന് ബി.എഡ്. (കൊമേഴ്‌സ്), മനഃശാസ്ത്ര കൗൺസലിംഗിൽ പി.ജി. ഡിപ്ലോമ എന്നിവ നേടി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവേഷൻ ആൻഡ് ടെക്നോളജി (Digital University Kerala) എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ “അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവഹണവും” എന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി കേരള ഗവർണറിൽ നിന്ന് സ്കിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 2026-ൽ കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
2020 മുതൽ 2025 വരെ വയനാട് ജില്ലാ പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ച അദ്ദേഹം മാതൃകാപരമായ ജനകീയ ഇടപെടലുകളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയനായി.
സാമൂഹിക സേവനത്തിനും പൊതുപ്രവർത്തനത്തിനും ലഭിച്ച പ്രധാന അംഗീകാരങ്ങളിൽ ഗ്ലോബൽ പീസ് കോൺസോർഷ്യത്തിന്റെ അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് (ഷാർജ), ബാബാ സാഹിബ് അംബേദ്കർ അവാർഡ് (ന്യൂഡൽഹി), സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, ദേശീയ സേവക് അവാർഡ്, കൗമുദി ജനരത്ന അവാർഡ്, കേരള പഞ്ചായത്ത് സ്മൃതിരേഖ ഗോൾഡ് മെഡൽ, കൃഷി ജാഗരൺ പുരസ്‌കാരം, ശ്രീനാരായണ ഗുരു പരിഷത്ത് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികളുണ്ട്.
രചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. രാപ്പാർത്ത നഗരങ്ങൾ, ധൈര്യപൂർവ്വം വേദിയിലേക്ക് The Art of Public Speaking & Presentation Skills, പ്രസംഗകല – 501 തത്ത്വങ്ങൾ, വ്യക്തിത്വ വികാസം തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണവും വികസനവും ആസ്പദമാക്കി രചിച്ച വികേന്ദ്രീകൃതാസൂത്രണം: ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥവും അതിന്റെ ഇംഗ്ലീഷ് പതിപ്പായ Decentralized Planning – Thought and Practice ഉം വൈജ്ഞാനിക മേഖലയിലെ ശ്രദ്ധേയ സംഭാവനകളാണ്. ഈ പഠനഗ്രന്ഥത്തിന് കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഹൈസ്കൂൾ പഠനകാലം മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ, യുവജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി, യുവജന സേവാദൾ ദേശീയ പ്രസിഡന്റ്, ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ സംഘടനകളിൽ നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചു.
നിലവിൽ ന്യൂറോനെറ്റ് ഇന്ത്യ എഡ്യൂ സൊല്യൂഷൻ ഡയറക്ടർ, സെക്യൂലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ്, വൈഡ് ലൈവ് ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൂടാതെ വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ ജില്ലാ, സംസ്ഥാന, ദേശീയ തല ചുമതലകളും വഹിക്കുന്നു.
2014-ൽ സ്ഥാപിതമായ ലെറ്റ്സ് ലൈഫ് സ്കിൽ അക്കാദമിയുടെ ഫൗണ്ടറും ഡയറക്ടറുമാണ്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യുവജനങ്ങൾക്കും പൊതുപ്രവർത്തകർക്കും പ്രസംഗകല, വ്യക്തിത്വ വികസനം, നേതൃത്വപരിശീലനം, അവതരണ നൈപുണ്യം എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു.
വിലാസം
കൈപ്പാണി (വീട്)
വെള്ളമുണ്ട പി.ഒ.
വയനാട് – 670731
ഇ-മെയിൽ: junaidkaippani@gmail.com
മൊബൈൽ: 9745990985