സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കൽപ്പറ്റ അഡ്ലൈയ്ഡ് കൈതകൊല്ലിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകുന്നേരം നാലേമുക്കാലോടെയായിരന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Continue Reading

കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു

പാടിച്ചിറ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മുള്ളൻകൊല്ലി യും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു ഉദ്ഘാടനം ചെയ്തു. നൂറിൽ അധികം കർഷകർ പങ്കെടുത്ത സെമിനാറിൽ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്‌സ്‌പെർട്ട് ഗായത്രി പുനരുജ്ജീവന കാപ്പി കൃഷിയെ കുറിച്ചും, എ ഐ സി ജില്ലാ മാനേജർ എൽദോ പി ജെ വിള ഇൻഷുറൻസിനെ കുറിച്ചും, എയിംസ്‌വേ ഡെവലപ്മെൻ്റ് […]

Continue Reading

ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ അതിക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത […]

Continue Reading

നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കൺട്രോൾ റൂം തുറന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകൾ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി […]

Continue Reading

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു. അഭിഷേക് ബാനര്‍ജി ഉണ്ടേല്‍ പാര്‍ട്ടിയില്‍ തുടരില്ലെന്ന് മമതയുടെ വിശ്വസ്തന്‍ കല്യാണ്‍ ബാനര്‍ജി. കഴിഞ്ഞ നാല് ദിവസത്തിനിടെ നാല് ടിഎംസി എംപിമാരാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. സുഖേന്ദു ശേഖര്‍ റോയ്, സുഷ്മിത ദേവ് എന്നിവര്‍ പിന്നാലെ പ്രകാശ് ചിക് ബറൈക്ക്,,കോയല്‍ മല്ലിക്ക് എന്നിവരാണ് ഇന്ന് രാജി കത്ത് നല്‍കിയത്.. ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം പതിമൂന്നില്‍ നിന്ന് ഒന്‍പതായി. […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

താരസംഘടന അമ്മയിലെ തർക്കം, അൻസിബയ്ക്ക് എതിരെ കടുത്ത നീക്കവുമായി സംഘടന. കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA അസോസിയേഷൻ. മാധ്യമങ്ങൾക്ക് ഇൻറർവ്യൂ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്ന് നോട്ടിസിൽ പറയുന്നു. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ്. 17 ആം തിയതിക്ക് മുൻപ് മറുപടി നൽകണമെന്നും ആവശ്യം. അൻസിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അമ്മ സംഘടനയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്‍റെ […]

Continue Reading

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും വീണാ ജോർജ് പറഞ്ഞു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും വീണ ചൂണ്ടിക്കാണിച്ചു. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്ന് വീണാ ജോർജ് പറഞ്ഞു. അതിന് ഒറ്റക്കെട്ടായി നിൽക്കുക […]

Continue Reading

ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം. ഹിമാചൽ പ്രദേശ് സ്വദേശി ആദിത്യ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരിച്ചത്. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നുംFSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ […]

Continue Reading

ബ്രസീൽ ഫ്ലക്സ് തോൽപ്പെട്ടിയിൽ

വോൾഡ് കപ്പിനെ വരവേൽക്കാൻ 150 അടിയുടെ ബ്രസീൽ ഫ്ലക്സ് തോൽപ്പെട്ടിയിൽ വയനാട് ജില്ലയിലെ ഏറ്റവും വലിയ വേൾഡ് കപ്പ് ഫുട്ബോൾ ഫ്ലക്സ് ബോർഡ് 2026 ജൂൺ 12 വെള്ളിയാഴ്ച്ച 5 മണിക്ക് തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ബ്രസീൽ ഫാൻസ് സ്ഥാപിക്കുന്നു.വാദ്യ മേളങ്ങളുടെ അകംപടിയോടെ വലിയ അഘോഷമായാണ് പരിപാടി നടത്തുന്നതെന്ന് ഫാൻസ് അസോസിയേഷൻ പത്ര പ്രസ്ഥാപന നൽകി

Continue Reading

പുല്ല്യോട് വെസ്റ്റ് എൽ.പി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബിജു പച്ചിരിയൻ ക്ലാസ്സെടുത്തു. പുല്ല്യോട് വെസ്റ്റ് എൽ.പി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പുല്ല്യോട്: പുല്ല്യോട് വെസ്റ്റ് എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “മക്കളെ അറിയാം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെഷനിൽ പ്രശസ്ത ട്രെയിനറും മെന്ററുമായ ബിജു പച്ചിരിയൻ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ അധ്യക്ഷത വഹിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് അംഗം റൂബി റിഷാദ്, മുൻ ജനപ്രതിനിധി ദിവാകരൻ, ഹരിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ന്യൂറോനെറ്റ് അക്കാദമിക് ഡയറക്ടർ […]

Continue Reading