തലശ്ശേരി:
വ്യക്തിത്വ വികസനം, ജീവിത നൈപുണ്യ പരിശീലനം, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ലെറ്റ്സ് ലൈഫ് സ്കിൽ അക്കാദമിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു.
പ്രശസ്ത ചരിത്രകാരനും മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുമായ ഡോ. കെ. കെ. എൻ. കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ ബിജു പാച്ചിരിയനും പ്രൊഫ. ഇസ്മായിലും ആശംസകൾ നേർന്ന് സംസാരിച്ചു.
ലെറ്റ്സ് ലൈഫ് സ്കിൽ അക്കാദമി സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, പൊതുപ്രസംഗ പരിശീലനം, രക്ഷാകർതൃ ശാക്തീകരണം, യുവജന നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ അക്കാദമി നടത്തുന്ന പ്രവർത്തനങ്ങൾ ചടങ്ങിൽ വിശദീകരിച്ചു.
വിദ്യാർത്ഥികൾ, അധ്യാപകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.