ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി നമിത വി.എസ്

കണിയാമ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി നമിത വി.എസ്. (അസിസ്റ്റന്റ് പ്രൊഫസര്‍, ഗവ.കോളേജ് പെരിങ്ങോം). റിട്ടയേര്‍ഡ് ട്രഷറി ഉദ്യോഗസ്ഥന്‍ കണിയാമ്പറ്റ വാഴപ്പിള്ളില്‍ വി.എം സ്‌കറിയയുടെയും കണിയാമ്പറ്റ ജി.യു.പി.എസ് റിട്ടയേര്‍ഡ് പ്രധാനാധ്യാപിക വി. ശ്രീലതയുടെയും മകളാണ്. ഭര്‍ത്താവ്: അജയ്ദാസ് കാരാറ്റ (സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി). മകന്‍: അയാന്‍ താഷി.

Continue Reading

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജു (65) വാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രാജുവിനെമാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കവെ മരണപ്പെടുകയുമായിരുന്നു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാട്ടാന രാജുവിനെ ആക്രമിച്ചത്. പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ആനയെ വനംവകുപ്പും, നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയായിരുന്നു സംഭവം.

Continue Reading

കെ.ഐ.എഫ്.ഇ.യുഎ കലക്ടറേറ്റ് ധര്‍ണ നടത്തി

കല്‍പ്പറ്റ: കേരളത്തിലെ ചെറുകിട വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപെട്ടുകൊണ്ടും അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നന്നതിനുമായി സംസ്ഥാനത്തെ മുഴുവന്‍ കളക്‌ട്രേറ്റ്കള്‍ക്കു മുന്‍പിലും ധര്‍ണ സമരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കളക്ട്രേറ്റ് പടിക്കലും കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ഞ്ചിനീയറിഗ് യൂണിറ്റ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം നടത്തി. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ഞ്ചിനീയറിഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.എം അബ്രഹാം സമരം ഉദ്ഘാടനം ചെയ്തു. കെ.ഐ.എഫ്.ഇ.യുഎ ജില്ലാ പ്രസിഡന്റ് ഗിരീഷ് പി.സി അദ്ധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി […]

Continue Reading

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും

സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ […]

Continue Reading

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം; ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിച്ചുവെന്ന് ഇറാന്‍

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായാണ് ആക്രമണം.യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 12.30 യോടെയാണ് അമേരിക്കന്‍ ആക്രമണം ഉണ്ടായത്. തീരദേശ നഗരമായ സിരിക്കിലും ഹോര്‍മുസ് പരിസരത്തുള്ള ബന്ദര്‍ അബ്ബാസിലും ഖഷാമിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി. അമേരിക്കയുടെ അപ്പാച്ചി അറ്റാക്ക് ഹെലികോപ്ടര്‍ ഇന്നലെ ഇറാന്‍ തകര്‍ത്തതിനു മറുപടിയായാണ് ആക്രമണം. ആക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഹെലികോപ്ടര്‍ തകര്‍ത്തതിന് അമേരിക്കന്‍ […]

Continue Reading

നെയ്യാറ്റിൻകരയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ തിരുവാഭരണങ്ങൾ കാണ്മാനില്ല; ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളും നഷ്ടപ്പെട്ടു

നെയ്യാറ്റിൻകരയിൽ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലാണ്. ലോക്കറിൽ നിന്നാണ് തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷന്റെ പരിശോധനയിലാണ് വിവരം പുറത്തായത്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് നഷ്ട്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷണർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് തിരുവാഭാരണ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് 24ന് ലഭിച്ചു. നെയ്യാറ്റിൻകര […]

Continue Reading

ബില്‍ പാസാക്കാന്‍ കോണ്‍ട്രാക്ടറോട് കൈക്കൂലി വാങ്ങി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. (Kozhikode District Panchayat Overseer Caught by Vigilance bribery) ഇയാള്‍ക്കെതിരെ നിരന്തരം പരാതികള്‍ വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ കോണ്‍ട്രാക്ടറുടെ ബില്ലുകള്‍ പാസാക്കുന്നതിനാണ് ഇയാള്‍ 10000 രൂപ ആവശ്യപ്പെട്ടത്. ഒന്നരമാസത്തോളം തന്നെ ഓഫിസര്‍ നടത്തിച്ചു എന്നായിരുന്നു കോണ്‍ട്രാക്ടറുടെ […]

Continue Reading

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കൂടാതെ യുവജനകാര്യ,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എൻ. പ്രശാന്തിന് നൽകും. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്മെന്റിന്റെയും അധിക ചുമതല നൽകും. കെ ആർ ജ്യോതിലാലിന് പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകും. മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക […]

Continue Reading

‘ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, പരിപാടിയുടെ പേരില്‍ തന്നെ പിഴവുണ്ടായി’; സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണക്കൊളളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തെറ്റായിപ്പോയെന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. ജനവിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമുദായ നേതാക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. (criticism in cpim meeting against global ayyappa sangamam) ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം […]

Continue Reading

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. […]

Continue Reading