ബിജു പച്ചിരിയൻ ക്ലാസ്സെടുത്തു.
പുല്ല്യോട് വെസ്റ്റ് എൽ.പി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പുല്ല്യോട്: പുല്ല്യോട് വെസ്റ്റ് എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “മക്കളെ അറിയാം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെഷനിൽ പ്രശസ്ത ട്രെയിനറും മെന്ററുമായ ബിജു പച്ചിരിയൻ ക്ലാസ് നയിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ അധ്യക്ഷത വഹിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് അംഗം റൂബി റിഷാദ്, മുൻ ജനപ്രതിനിധി ദിവാകരൻ, ഹരിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിയിൽ ന്യൂറോനെറ്റ് അക്കാദമിക് ഡയറക്ടർ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ സമഗ്ര വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക്, ഫലപ്രദമായ ആശയവിനിമയം, ആധുനിക കാലഘട്ടത്തിലെ രക്ഷാകർതൃത്വത്തിന്റെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.