വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടേയും മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക എം. നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം. സുധാകരന് അദ്ധ്യക്ഷനായിരുന്നു. അഡ്വക്കറ്റ് ഒ. ടി. ജെയിംസ് നിയമബോധവത്കരണവും സംശയനിവാരണവും നടത്തി.
താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍ ശ്രീവത്സന്‍ എം, കെ. ടി. സുകുമാരന്‍, പി. ജെ. ആന്റണി, എം. മുരളീധരന്, ത്രേസ്യ എം. ജെ, ശാരദ എന്‍. ജി, എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മണികണ്ഠന്, എം സ്വാഗതവും മിഥുന് മുണ്ടക്കല്‍ നന്ദിയും പറഞ്ഞു.