അഡ്വ.ജുനൈദ് കൈപ്പാണി
വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ. ഭാര്യ ജെസ്ന ജുനൈദ്(അധ്യാപിക). മക്കൾ ആദിൽ ജിഹാൻ, ജെസ ഫാത്തിമ, ഐസ ഹിന്ദ്. വെള്ളമുണ്ട എ യു പി എസ്, വെള്ളമുണ്ട ജി എം എച്ച് എസ്, കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി എന്നി വിടങ്ങളിൽ സ്‌കൂൾ പഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്സസിൽ ബിരുദം,മർകസ് ലോ കോളേജിൽ നിന്നും എൽ.എൽ.ബി ബിരുദം, അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്നും എം കോം ബിരുദം, കേരള യൂണിവേഴ്‌സിറ്റി യിൽ നിന്നും കൊമേഴ്‌സിൽ ബി എഡ്, മനഃശാസ്ത്ര കൗൺസലിംഗിൽ പി.ജി ഡിപ്ലോമ.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവഹണവും’എന്ന ആറുമാസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി കേരള ഗവർണറിൽ നിന്നും സ്കിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിട്ടുണ്ട്.
2026-ൽ കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
2020-25 കാലയളവിൽ വയനാട് ജില്ലാപഞ്ചായത്ത് മെമ്പറായിരിക്കെ
ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാവാൻ സാധിച്ചിട്ടുണ്ട്.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ഷാർജയിൽ വെച്ച് ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ് അംബേദ്കർ പുരസ്‌കാരം,
മാതൃകാ പൊതുപ്രവർത്തകനുള്ള
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,
ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത് അംഗ ത്തിനുള്ള ദേശീയ സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ്,
കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുള്ള കേരള പഞ്ചായത്ത് സ്മൃതിരേഖ ഗോൾഡ് മെഡൽ,
കാർഷികാവബോധ പ്രവർത്തനങ്ങൾക്ക് ഗൗരവമായ ഇടപെടൽ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡൽഹി കൃഷിജാഗരൺ പുരസ്‌കാരം,2018 ലെ
ശ്രീനാരായണ ഗുരു പരിഷത്ത് അവാർഡ്
തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രസംഗകല 501 തത്ത്വങ്ങൾ,രാപ്പാർത്ത നഗരങ്ങൾ,വ്യക്തിത്വ വികാസം തുടങ്ങിയ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളടക്കം
വിവിധ വിഷയങ്ങൾ പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട
നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്.
ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ്’ എന്ന ശീർഷകത്തിൽ സ്ട്രിങ് പബ്ലിക്കേഷൻസ് പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്തുത പഠനഗ്രന്ഥത്തിന്
കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ
രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂറോനെറ്റ് ഇന്ത്യ എഡ്യൂ സൊല്യൂഷൻ ഡയറക്ടർ, സെക്യൂലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ് തുടങ്ങി നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകളും വഹിക്കുന്നു.
കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പ്രസംഗ പരിശീലനം നൽകുന്ന 2004ൽ സ്ഥാപിതമായ ലെറ്റ്സ് സ്‌കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
വിലാസം:
കൈപ്പാണി(വീട്)
വെള്ളമുണ്ട(പിഒ)
വയനാട് 670731
Email:junaidkaippani@gmail.com
Mobile: 9745990985