സൗജന്യ ബി.എല്‍.എസ് പരിശീലന ക്ലാസ് നടത്തി

General

പനമരം: എയിംസ്‌വേ ഡവലപ്പ്‌മെന്റ് സൊസൈറ്റി പനമരം യൂണിറ്റും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാലിക്കറ്റും സംയുക്തമായി സൗജന്യ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നീര്‍വാരം പകല്‍വീടില്‍ വെച്ച് നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജീഷ എന്‍ എ ഉദ്ഘാടനം ചെയ്തു. ഒരു ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ ആകണമെന്നില്ല. ബി എല്‍ എസ് അറിഞ്ഞിരുന്നാല്‍ ആര്‍ക്കും ജീവന്‍ രക്ഷകരാകാം എന്നും എല്ലാവരും പരിശീലനം കൃത്യമായി പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ശ്വാസ തടസ്സം നേരിടുമ്പോഴും,ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് നല്‍കേണ്ട സി പി ആര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കി.

ബേബി മെമ്മോറിയല്‍ ട്രെയിനര്‍ സ്‌നേഹ, കൃഷ്ണജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. എയിംസ്‌വേ പനമരം യൂണിറ്റ് പ്രസിഡന്റ് ജിന്‍സി കെ എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസ്മിന്‍ സ്വാഗതം പറഞ്ഞു. എയിംസ്‌വേ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സന്ദീപ് സെബാസ്റ്റ്യന്‍, ജോണി കെ വി, വാര്‍ഡ് മെമ്പര്‍ സെബാസ്റ്റ്യന്‍ പി ജി, ജോഷി ഇ എസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *