നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ഇരമ്പുന്നു; എജീസ് ഓഫീസിലേക്ക് SFI മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ഇരമ്പുന്നു. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ക്രമക്കേടിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. വിദ്യാർഥികളുടെ ജീവിതം വെച്ച് കേന്ദ്രസർക്കാർ കളിക്കുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളലിൽ ഒരു പൊലീസുകാരൻ പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികളിൽ ഒരാളെ പൊലീസ് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വിദ്യാർഥിയെ തിരിച്ചിറക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് SFI വ്യക്തമാക്കി. സ്റ്റേഷന് മുന്നിൽ പ്രവർത്തകർ […]
Continue Reading