ടി പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്ത വാസ്തവവിരുദ്ധം; ആഭ്യന്തരമന്ത്രിയെ സമീപിച്ചിട്ടില്ലെന്ന് കെ കെ രമ

General

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎല്‍എ. ട്വന്റിഫോറിലൂടെയാണ് ഇക്കാര്യത്തില്‍ കെ കെ രമ വിശദീകരണം നല്‍കിയത്. താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ വ്യക്തമാക്കി.

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ പറയുന്നു. വ്യാജ വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ കെ രമ സംസാരിച്ചുവെന്നുമാണ് വിവരം. ആര്‍എംപി നേതാവ് എന്‍ വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *