‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി അൽപസമയത്തിനകം പ്രസ്താവന നടത്തും. ഗാർഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് […]

Continue Reading

‘ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം’; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി. വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ചു. ചർച്ചകൾ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും […]

Continue Reading

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ആരോപണവുമായി CPIM

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ എന്ന ആരോപണവുമായി സി.പി.ഐ.എം. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബിജെപിയുടെ സീൽ എന്നാണ് ആരോപണം. രണ്ട് ദിവസം ജില്ലാ കളക്ടർമാർക്കും രാഷ്ട്രീയ പ്രതിനിധികൾക്കുമായി ഇ മെയിൽ വഴി അയച്ച കത്തിലാണ് ബിജെപി കേരളം ഘടകത്തിന്റെ സീൽ ശ്രദ്ധയിൽപ്പെട്ടത്. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്. എന്നാൽ സാങ്കേതികമായ പിഴവാണ് ഉണ്ടായതെന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.അതേസമയം, സംസ്ഥാനത്ത് നിയമസഭാ […]

Continue Reading

അൽപ്പം ആശ്വാസം; ഉച്ചയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിൽ താഴെ ആയി

മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിൽ താഴെയായി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന്റെ വില 99, 480 രൂപയാണ്. ഇന്ന് ഒരു ദിവസം കൊണ്ട് 7,560 രൂപയാണ് പവന് കുറഞ്ഞത്. കടിഞ്ഞാൺ ഇല്ലാതെ കുതിച്ച സ്വർണ വിലയ്ക്ക് അല്പം ആശ്വാസം. രാവിലെ 1, 02, 680 രൂപയായിരുന്നെങ്കിൽ ഉച്ചയ്ക്കുശേഷം 3200 രൂപ കൂടി കുറഞ്ഞ് 99, 480 ആയി. ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഡോളർ കരുത്താർജിച്ചതും ക്രൂഡ് ഓയിൽ […]

Continue Reading

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ ആരോപണം; പൊലീസില്‍ പരാതി നല്‍കി മുസ്ലിം ലീഗ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ ആരോപണത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് മുസ്ലിം ലീഗ്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അടിയന്ത ഇടപെടല്‍ വേണമെന്നാണ് ആവശ്യം. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കും എന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ബഹുമാന്യനായ […]

Continue Reading

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.

Continue Reading

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രം

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് പുനലൂര്‍ ആര്‍ടിഒ ഓഫീസില്‍ വരണാധികാരിക്ക് മുന്‍പാകെ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന്റെ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും, അതിന് ശേഷമുള്ള സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും അദ്ദേഹം […]

Continue Reading

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണോ? ഇന്ന് പൊയ്ക്കോളൂ

സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ നിരക്ക് 1,07,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 13380 രൂപയാണ്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഈ മാസം തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 1,26,920 രൂപയായിരുന്നു മാർച്ച് 1 ന് കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്. ഇസ്രയേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും […]

Continue Reading

ഫണ്ട് കിട്ടിയില്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിൽ

കൽപ്പറ്റ :നടപ്പ് സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ സർക്കാർ ബജറ്റിൽ വകയിരുത്തിയ തുക മാർച്ച് മാസം അവസാനിക്കാറായപ്പോഴും ലഭിക്കാത്തതിനാൽ വളരെയധികം ആശങ്കയിലാണ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും .സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവർത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിൽ വരുന്നതിന്റെ കാലതാമസവും പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . പുതിയ ഭരണസമിതികൾ അധികാരം ഏറ്റെടുത്തതിനു ശേഷം പദ്ധതി പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ […]

Continue Reading

മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; മറിഞ്ഞ ലോറിയിൽനിന്ന് ശീതളപാനീയ കുപ്പികൾ വാരിക്കൂട്ടി നാട്ടുകാർ

വിശാഖപട്ടണം: നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയിൽനിന്ന്, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. സംഭവം നടന്ന കൃത്യമായ സ്ഥലമോ സമയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. മറിഞ്ഞ ലോറിയിൽനിന്ന് നാട്ടുകാർ ശീതളപാനീയ കുപ്പികൾ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നെല്ലൂർ ജില്ലയിൽ ദേശീയ പാതയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. റോഡരികിൽ മറിഞ്ഞുകിടക്കുന്ന ലോറിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ശീതളപാനീയ കുപ്പികൾ ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ഡ്രൈവറെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ, […]

Continue Reading