ഇറാൻ ആക്രമണം: അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു

ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിൽമൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൗദിഅറേബ്യ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഇന്ന് ആക്രമണമുണ്ടായി. അബുദാബി സ്വൈഹാൻ സ്ട്രീറ്റിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിക്കും പാകിസ്ഥാൻ സ്വദേശിക്കുമാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും കത്തിനശിച്ചു . ബഹ്റൈനിലുണ്ടായ ആക്രമണത്തിൽ മുഹ്റഖ് മേഖലയിൽ തീ പിടിത്തമുണ്ടായി. ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. […]

Continue Reading

ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം ഉറപ്പാക്കി ഇന്ത്യ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി MA യൂസഫ് അലി

ആഗോള വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സമില്ലാതെ തുടരാൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ വിതരണ സംവിധാനങ്ങളും ഭാവി പദ്ധതികളും വിശദമായി അവതരിപ്പിച്ചു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വലിയ ഇന്ത്യൻ പ്രവാസി സമൂഹം താമസിക്കുന്നതിനാൽ, ഇന്ത്യൻ ഉത്ഭവമുള്ള ഭക്ഷ്യവസ്തുക്കൾക്ക് സ്ഥിരമായ ഉയർന്ന ആവശ്യകതയുണ്ട്. ഈ സാഹചര്യത്തിൽ വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ […]

Continue Reading

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.  കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ […]

Continue Reading

ആക്രമണം അവസാനിപ്പിക്കുക, ഹോര്‍മൂസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക…; യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി ഇറാന്‍

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ഇറാന്‍. ആക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കുക, ഇറാനെതിരെ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇറാന്‍- അമേരിക്ക സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇറാന്‍ നിര്‍ദേശങ്ങളുമായി മുന്നോട്ടെത്തിയിരിക്കുന്നത്.  ആക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കുക, ഇറാനെതിരെയും പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രോക്‌സി ഗ്രൂപ്പുകള്‍ക്കെതിരെയുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ഇറാനെതിരെ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക, യുദ്ധം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ക്ക് […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു. ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതര്‍ എത്ര പേരുണ്ട്, അപരന്മാര്‍ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, […]

Continue Reading

യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും

കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ക്ക് എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും. യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശേരി സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാട്ടിയാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും, വരണാധികാരിക്കും എല്‍ഡിഎഫ് പരാതി കൈമാറും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കായംകുളത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. തിരഞ്ഞെടുപ്പില്‍ വിഷയം പ്രചാരണായുധമാക്കാനാണ് എല്‍ഡിഎഫ് നീക്കം. വിവാദങ്ങള്‍ക്ക് […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക […]

Continue Reading

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങി

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ആക്രമണ ശ്രമം ഉണ്ടായി.ഇരുപതിലേറെ ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ബഹ്‌റൈനിൽ രണ്ട്‌ തവണ അപായസൈറൺ മുഴങ്ങി. കുവൈറ്റിൽ 2 തവണ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിൽ 7 വൈദ്യുത ലൈനുകൾ തകർന്നു. മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുത ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതെന്ന് വൈദ്യുത മന്ത്രാലയൽ, വ്യക്തമാക്കുന്നു. ഇതേതുടർന്ന് കുവൈറ്റിന്റെ പല ഇടങ്ങളിലും വൈദ്യുതി […]

Continue Reading

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസുമാണ്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നൽകിയ […]

Continue Reading

കത്തിൽ BJP സീൽ പതിഞ്ഞ സംഭവം; മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ വിഷയത്തിൽ നടപടിയെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികൾക്ക് അയച്ചത്. ഈ കത്തിൽ ആയിരുന്നു ബിജെപിയുടെ സീൽ പതിപ്പിച്ചിരുന്നത്.സിപിഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നും […]

Continue Reading