തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ആരോപണവുമായി CPIM

General

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ എന്ന ആരോപണവുമായി സി.പി.ഐ.എം. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബിജെപിയുടെ സീൽ എന്നാണ് ആരോപണം. രണ്ട് ദിവസം ജില്ലാ കളക്ടർമാർക്കും രാഷ്ട്രീയ പ്രതിനിധികൾക്കുമായി ഇ മെയിൽ വഴി അയച്ച കത്തിലാണ് ബിജെപി കേരളം ഘടകത്തിന്റെ സീൽ ശ്രദ്ധയിൽപ്പെട്ടത്. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്.

എന്നാൽ സാങ്കേതികമായ പിഴവാണ് ഉണ്ടായതെന്നും അത് തിരുത്തിയിട്ടുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം പൂർത്തിയായി. നാളെയാണ് സൂക്ഷ്മ പരിശോധന. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മന്ത്രി വി അബ്ദു റഹിമാൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് പത്രിക നൽകി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച, സമ്പൂർണ സ്ഥാനാർഥി ചിത്രം വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *