ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി BJP

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി. മണ്ഡലം – ജില്ലാ കോർക്കമ്മറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളിൽ പ്രമുഖരും ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി. മണ്ഡലം – ജില്ലാ കോർക്കമ്മറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളിൽ പ്രമുഖരും ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടും. ഫുട്ബോൾ താരം ഐ.എം വിജയൻ , സിപിഐ മുൻ എം.എൽ.എ ഗീത […]

Continue Reading

അഹമ്മദാബാദ് വിമാനദുരന്തം; ‘തെറ്റുപറ്റിയത് പൈലറ്റിന്, ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു’; ഇറ്റാലിയൻ പത്രം

അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന സ്വിച്ച് പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു. ഇതിനെതിരെ പൈലറ്റ് സുമിത്ത് സബർവാളിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങള്‍ മാത്രമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇന്ധന സ്വിച്ച് […]

Continue Reading

സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ല; പ്രതികൾ എത്തിയത് ഗുണ്ടാ പിരിവിനെന്ന് പൊലീസ്

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് പൊലീസ്. ഗുണ്ടാ പിരിവ് നടത്താനാണ് പ്രതികൾ എത്തിയത്. 50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം നൽകാതെ വന്നതോടെയാണ് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ പിടിയിലായിരുന്നു. സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കേസിലെ മുഴുവൻ പ്രതികളും പിടിയിലായിരുന്നു. ഇന്നലെ രാത്രിയാണ് ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസും സാജൻ തോമസും പോലീസ് സ്റ്റേഷനിൽ എത്തി സ്വമേധയാ കീഴടങ്ങിയത്. ഇവരുടെ […]

Continue Reading

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്

പാലക്കാട്‌, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിൽ സാധാരണയെക്കാൾ കൂടിയ താപനില രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും,നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് […]

Continue Reading

വൈദ്യുതിലൈനിൽ അബദ്ധത്തിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ(12) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിൽ അബദ്ധത്തിൽ കൈ തട്ടിയാണ് മരണം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

Continue Reading

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ […]

Continue Reading

ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവും പുറത്തേക്ക്. എൻ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി […]

Continue Reading

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം. തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി. വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. […]

Continue Reading

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പസംഗമം നടത്തിയതിൽ വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 3.4 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് സൂചന. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്ന് കോടി രൂപ. ചെലവാക്കിയ പണം സ്പോൺസർഷിപ്പിലൂടെ ലഭിച്ചില്ല. സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദ്ദേശം ഉണ്ടായിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം പൂർണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ […]

Continue Reading

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, […]

Continue Reading