സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതരപരിക്ക്

കോഴിക്കോട്: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിയെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി അലീന മേരിയെ(19) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ചെറുവണ്ണൂര്‍ ശാരദമന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. ദീര്‍ഘദൂര ബസില്‍ യാത്ര ചെയ്യുകയായിരുന്നു അലീന. ചെറുവണ്ണൂരില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി ബസ് നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനായി സീബ്ര ലൈനിലൂടെ റോഡ് […]

Continue Reading

വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി പിടിയില്‍

പൊഴുതന: വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കൈവശം വെക്കാവുന്നതില്‍ കൂടുതല്‍ അളവില്‍ വിദേശ മദ്യം അനധികൃതമായി കൈവശം വെച്ച മഞ്ഞൂര, പുതിയതൊടി വീട്ടില്‍ മധു(45)വിനെയാണ് പോലീസ് പിടികൂടിയത്. 09.02.2026 തീയതി രാവിലെ പൊഴുതന ടൗണില്‍ വെച്ചാണ് 6.5 ലിറ്റര്‍ വിദേശമദ്യവുമായി ഇയാള്‍ പിടിയിലായത്.വൈത്തിരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എം സൗജൽ, പ്രേംസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ, അസ്‌ലം ഷലൂഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Continue Reading

നാലു വയസ്സുകാരിയെതട്ടിക്കൊണ്ട്പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന

മാനന്തവാടി പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായതായി സൂചന. കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ആഭരണമോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് ഔദഭാഗികമായി പ്രതികരിച്ചിട്ടില്ല.

Continue Reading

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ വിവരങ്ങൾ ചോദിച്ചറിയാൻ നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിർദേശം. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതുവഴി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനെയും ശ്രീകുമാറിനെയും ഇ‍ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി പട്ടികയിലുള്ള ജയറാമിന് ഇഡി […]

Continue Reading

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും. ട്വന്റി 20 ലോകകപ്പിന്റെ നല്ല നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി. പാകിസ്താനും ബംഗ്ലാദേശും […]

Continue Reading

അമേരിക്ക സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാം; സമ്മതിച്ച് ഇറാന്‍

തങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഇറാന്റെ ഈ അറിയിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് മുന്നോടിയായുള്ള ഒരു ശുഭസൂചനയായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. 2025 മെയ് മാസത്തില്‍ യുഎന്‍ ആണവ ഏജന്‍സി ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ അളവ് കുറയ്ക്കണമെന്നായിരുന്നു അമേരിക്കയുടെ […]

Continue Reading

താമരശ്ശേരി ചുരത്തിൽ KSRTC ബസ്സും, കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഭാഗികമായി ഗതാഗത തടസ്സം.(10 February)

താമരശ്ശേരി ചുരം ആറ് – ഏഴ് വളവുകൾക്കിടയിൽ KSRTC ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ്സ് യാത്രക്കാരായ ഏതാനും പേർക്ക് പരുക്കേറ്റു.ചുരം ഇറങ്ങി വരുന്ന ബസ്സും, എതിർ ദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.നിലവിൽ വൺവേയായിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. രാവിലെ 7.30 ഓടെയാണ് അപകടം.

Continue Reading

ശബരിമല സ്വര്‍ണക്കൊളള: കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി

ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തില്‍ എസ്.ഐ.ടി. സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്.ഐ.ടി. കൊടിമര പ്രതിഷ്ഠയില്‍ എസ്.ഐ.ടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കൊടിമരത്തില്‍ […]

Continue Reading

LDF ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ എത്തിച്ചത് സർക്കാർ വാഹനത്തിൽ

മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കൊട്ടാരക്കരയിൽ നയിച്ച എൽഡിഎഫ് വികസന സന്ദേശജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി. കൊട്ടാരക്കര സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളെ സർക്കാർ വാഹനത്തിൽ ജാഥയ്ക്ക് എത്തിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊട്ടാരക്കര തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ കോടതി ജംഗ്ഷനിൽ നടന്ന പരിപാടിയിലാണ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പൾ നൽകിയ മറുപടി നിരുത്തരവാദിത്തപരമെന്ന് അജു ജോർജ് പറഞ്ഞു. […]

Continue Reading

സ്പായിലെ കൂട്ട ബലാത്സംഗക്കേസ്; നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നു?

പത്തംനംതിട്ട തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുമായി ബന്ധമുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നു. ഗൂണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം നടത്തിയത് നരനായാട്ട്. സ്പാ ജീവനക്കാരിയെ അതിക്രൂര പീഡനത്തിന് ഇരയാക്കി. കഴുത്തിൽ കത്തിവെച്ച് ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് അതിജീവിത ട്വൻ്റിഫോറിനോട് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പിന്നിൽ […]

Continue Reading