നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; പൊലീസിന് വീഴ്ച്ചയില്ലെന്ന് റിപ്പോർട്ട്

നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് റിപ്പോർട്ട്. മ്യൂസിയം എസ്എച്ച്ഒയാണ് ഇത് സംബന്ധിച്ച് മൊഴി നൽ‌കിയത്. രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നെന്നും ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. മണിയൻ പിള്ള രാജു പോലീസിനെ വിളിച്ചില്ലെന്നും റിപ്പോർട്ട്. അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോൾ റെക്കോർഡും മണിയൻ പിള്ള രാജുവിന്റെ മൊഴിയും രേഖപ്പെടുത്താനാണ് അന്വേഷണ ചുമതലയുള്ള ഡിസിപിയുടെ തീരുമാനം. മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള രാസ പരിശോധന ഫലം നാളെ […]

Continue Reading

‘ചായ, കാപ്പി, വെളിച്ചെണ്ണ തുടങ്ങി പ്രകൃതിദത്ത റബർ വരെ തീരുവ പൂജ്യമായി മാറും’; ഇന്ത്യ- യുഎസ് കരാറിൽ ലക്ഷ്യം 500 ബില്യൺ ഡോളറിന്റെ വ്യാപാരം; കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്.കർഷക താല്പര്യങ്ങൾ പൂർണമായും […]

Continue Reading

‘ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല; ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരം’; സികെ ജാനു

നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരി, മാനന്തവാടി സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെആര്‍പി വയനാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സികെ ജാനു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമെന്നും മാനന്തവാടി സീറ്റ് ലഭിച്ചാല്‍ താന്‍ മത്സരിക്കുമെന്നും സി.കെ.ജാനു പറഞ്ഞു.  പ്രാദേശികമായി പ്രവര്‍ത്തകര്‍ വലിയ തയാറെടുപ്പിലാണ്. ഇങ്ങനെയൊരു കാര്യം വന്നപ്പോള്‍ പ്രാദേശിക വികാരം അവര്‍ പ്രകടിപ്പിച്ചു. പ്രാദേശിക തലത്തുള്ള ആളുകളൊക്കെ നമ്മോടൊപ്പമാണ്. ആ ഒരു വികാരം. അറിയിച്ചു. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല. സീറ്റുമായി […]

Continue Reading

കളം നിറഞ്ഞ് പി വി അന്‍വര്‍; ബേപ്പൂരില്‍ മത്സരം കനക്കും

സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറുക കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തിലായിരിക്കും. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മന്ത്രി മുഹമ്മദ് റിയാസും, എതിരാളി പി വി അന്‍വറുമാവുന്നതോടെ മത്സരം കടുക്കും. ഇത് പി വി അന്‍വറെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിയെന്നും, രാഷ്ട്രീയമായി അന്‍വറിന് മുന്നോട്ടേക്ക് പോവാന്‍ കഴിയുമോ എന്നുമുള്ള ചോദ്യത്തിനുള്ള ഉത്തരം തേടല്‍ കൂടിയാണ് ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം. സിപിഐഎമ്മിന്റെ ശക്തിദുര്‍ഗമാണ് ബേപ്പൂര്‍. […]

Continue Reading

ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്; SIT പോറ്റിയെ കുറിച്ച് ചോദിച്ചു, അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ രണ്ടര മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എസ്ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ട്.ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഇന്നലെ ഉപ്പളയിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ് തിരുവന്തപുരത്തേക്ക് വന്നത്. ഇവിടെ എത്തിയപ്പോഴാണ് എസ്ഐടിയുടെ നേത്യത്വത്തിൽ ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് ആവശ്യപ്പെട്ടത് അതനുസരിച്ച് രാവിലെയാണ് ഓഫീസിൽ എത്തിയത്. താൻ പറഞ്ഞ മറുപടികളിൽ അവ്യക്തതയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എസ്ഐടി ഉദ്യോഗസ്ഥരാണ് അടൂർ പ്രകാശ് […]

Continue Reading

ഇടവക ദിനാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ഞായറാഴ്ച

പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക ദിനാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ഫെബ്രുവരി 8 ഞായറാഴ്ച നടക്കും.വൈകിട്ട് ആറ് മണിക്ക് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിക്കും. തുടർന്ന് ജനപ്രതിനിധികളെയും ഇടവകയിൽ വിവിധ മേഖലയിൽ വിജയം കൈവരിച്ചവരെയും അനുമോദിക്കും.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ലന്മാരി, വാർഡ് മെമ്പർമാരായ ഷിബു കരിപ്പാൽ, നജ്മത്ത് പാറ ,ട്രസ്റ്റി […]

Continue Reading

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ്ലൈഫ് വാർഡനുമായ ശ്രീ വരുൺ ഡാലിയ ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സുൽത്താൻ ബത്തേരി റെയ്ഞ്ജ് അസി.വൈൽഡ്ലൈഫ് വാർഡൻ ശ്രീമതി ടി. ടി. നസ്ന, മുത്തങ്ങ റെയ്ഞ്ജ് അസി. വൈൽഡ്ലൈഫ് വാർഡൻ ശ്രീ. സഞ്ജയ്‌ […]

Continue Reading

​കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു: പി.കെ. ഉസ്മാൻ

​മാനന്തവാടി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പ്രസ്താവിച്ചു.എസ്ഡിപി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമല്ലാത്ത വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്യുകയാണ്. ഇത്തരം നടപടികളിലൂടെ ജനഹിതമല്ല മറിച്ച് ഭരണകൂട താല്പര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമാണ് ഇതിലൂടെ […]

Continue Reading

Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു

വയനാട് ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ടൂർ കമ്പനിയായ Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു.ഓട്ടോ–ഇന്റഗ്രേറ്റഡ് സംവിധാനങ്ങളിലൂടെ മികച്ച ടൂർ പാക്കേജുകളും, ടിക്കറ്റിംഗ്, വിസാ സേവനങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ഈ പുതിയ ഓഫീസ് ഉദ്ഘാടനം ബഹു. പ്രൊഫ്‌. മോഹൻ ബാബു (Academic Dean – Nilgiri College) നിർവഹിച്ചു.

Continue Reading

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കി. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിൽ. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ചയുടെ ലക്ഷ്യം. പ്രസിഡൻറെ ഡോണൾഡ് ട്രംപിൻറെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം […]

Continue Reading