ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.  ഇന്ത്യന്‍ ഫുട്‌ബോളിലെ ജയന്റ്‌സായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ എത്രനേരം ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാമെന്നതിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ചിന്ത. ഡ്രിങ്ക്‌സ് ബ്രേക്ക് വരെ അതിന് സാധിച്ചതില്‍ ആശ്വസിക്കാമെന്ന് മാത്രം. 36ാം മിനിറ്റില്‍ മാമി മക്‌ലാരനാണ് കോട്ട പൊളിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്ത് കാലില്‍ കിട്ടാന്‍ പോലും പെടാപ്പാട് പെട്ടു. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില മോഹങ്ങള്‍ പോലും തീര്‍ത്ത് 97ാം […]

Continue Reading

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കും. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംബന്ധിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുക. യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനയടക്കം 67 ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയില്‍ ഉള്ളത്. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് […]

Continue Reading

ശബരിമല സ്വര്‍ണക്കൊള്ള; സന്നിധാനത്ത് നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്തെ എസ്‌ഐടിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. വിവാദ സ്വര്‍ണപ്പാളികളില്‍ നിന്നും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും ശേഖരിച്ച സാംപിള്‍ ശാസ്ത്രീയ പരിശോധനക്കായി ജാംഷെഡ്പൂരിലേക്ക് അയക്കും. എസ്‌ഐടി അന്വേഷണം അന്തിമഘട്ടത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. സാന്നിധാനത്തെ ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും അന്വേഷണ സംഘം സാമ്പിളുകള്‍ ശേഖരിച്ചത്. വലിയ ഭാഗങ്ങളാണ് സ്വര്‍ണപ്പാളികളില്‍ നിന്ന് മുറിച്ചത്. ഓരോ പാളികളില്‍ നിന്നും മൂന്ന് സാമ്പിളുകള്‍ വീതം ശേഖരിച്ചു. പരിശോധന രണ്ടു […]

Continue Reading

ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

മലയാളക്കരയുടെ നോവും അഭിമാനവുമായി മാറിയ ആലിന്‍ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകള്‍ പത്ത് വയസുകാരി ശ്രേയയ്ക്ക് നല്‍കിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. കിംസില്‍ നടക്കുന്ന കരള്‍ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരള്‍ ലഭിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും […]

Continue Reading

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.  അതേസമയം, അക്കൗണ്ടില്‍ പലതും ദുരൂഹമെന്നാണ് പൊലീസ് പറയുന്നത്. […]

Continue Reading

രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 2,547 ജവാന്‍മാരുമായി സിആര്‍പിഎഫിന്റെ സൈനികവാഹനവ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. ഉഗ്ര […]

Continue Reading

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം; വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇറാന്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഇറാനെതിരെ നടപടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. (Iran will be given a month to accept the terms of the nuclear deal; Trump) ആണവ കരാറിനപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിലും നിയന്ത്രണം വേണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ […]

Continue Reading

കേരള സര്‍വകലാശാല യൂണിയന് തുടരാമെന്ന് ഹൈക്കോടതി; വിസി ഡോ.മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. (High Court allows Kerala University Union to continue) കലോത്സവ, സ്പോര്‍ട്സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് വി സി മോഹനന്‍ കുന്നുമ്മല്‍ യൂണിയന്‍ അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ […]

Continue Reading

ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം: പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം; ‘സമാധാന നീക്കങ്ങളെ ഇന്ത്യ എക്കാലവും പിന്തുണയ്ക്കും’

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ പ്രതിനിധിയുമായുള്ള ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ സമാധാനം ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ചയായെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. (India Examining Trump’s Invitation To Join Board Of Peace says MEA) […]

Continue Reading

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാര്‍; 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധ കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി

റഫാല്‍ യുദ്ധവിമാനങ്ങളുടെ വന്‍ കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അധ്യക്ഷനായ സമിതിയാണ് കരാറിന് അനുമതി നല്‍കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കരാര്‍. പ്രതിരോധ മേഖലയില്‍ ഏറ്റവും വലിയ കരാറിലാണ് ഇന്ത്യ ഏര്‍പ്പെടുന്നത്. 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ 3.25 ലക്ഷം കോടി രൂപയ്ക്ക് ആണ് വാങ്ങാന്‍ തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ മാസം 17ന് ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്‍പായിത്തന്നെ യുദ്ധ വിമാനം വാങ്ങാനുള്ള അന്തിമാനുമതി നല്‍കുമെന്ന് നേരത്തെ […]

Continue Reading