ബാറുകളുടെ പ്രവർത്തന സമയ വിവാ​ദം; ശക്തമായി നേരിടാൻ സർക്കാർ, പ്രതിപക്ഷം അനുകൂലിച്ചത് തുറന്നുപറയും

ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച തീരുമാനം സംബന്ധിച്ച വിവാദത്തെ ശക്തമായി നേരിടാൻ സർക്കാർ. ടൂറിസം മേഖലയിലേത് പോലെ സംസ്ഥാനത്ത് എല്ലായിടത്തും സമയം ദീർഘിപ്പിക്കുന്നതിനെ പ്രതിപക്ഷം അനുകൂലിച്ചത് തുറന്നുപറയും. ആരോപണം ആവർത്തിച്ചാൽ പ്രതിപക്ഷത്ത് നിന്ന് ആരാണ് സംസാരിച്ചതെന്ന കാര്യവും വ്യക്തമാക്കും. സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ സമീപിച്ചതായി ബാർ ഉടമകളുടെ സംഘടനയും സ്ഥിരീകരിക്കുന്നുണ്ട്. സമയം ദീർഘിപ്പിക്കുന്ന വിവരം എൽഡിഎഫി‌ൽ ചർച്ച ചെയ്തിരുന്നു എന്ന് സ്ഥിരീകരിച്ച് മുന്നണി നേതൃത്വവും രംഗത്ത് വന്നേക്കും. തിരഞ്ഞെടുപ്പ് ഡീലെന്ന ആരോപണം ഉന്നയിച്ച് ക്രൈസ്തവസഭകളും […]

Continue Reading

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും KGMCTA വ്യക്തമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പിന്തുണയുമായി പി ജി ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി എങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു. സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ […]

Continue Reading

വിദ്വേഷത്തിന്റെ ‘സ്റ്റോറി’ കള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള സിനിമയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തി പിടിക്കുന്ന കേരള മാതൃകയെ ഭയപ്പെടുന്നവരാണ് സിനിമയ്ക്ക് പിന്നില്‍. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്നു. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ല. അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരുടേതുമാണെന്നും – മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ: കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ […]

Continue Reading

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് നവജാത ശിശുമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ മൃതദേഹം വിട്ട് നൽകു എന്ന് കുടുംബം വ്യക്തമാക്കി. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ആശുപത്രിയിക്ക് മുന്നിൽ കുടുംബം പ്രതിഷേധിക്കുമെന്നും കുടുംബം. സംഭവത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് […]

Continue Reading

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട്‌ നൽകും

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏകദേശം ആറ് മണിക്കൂർ എടുത്തിട്ടാണ് കെട്ടിടത്തിനകത്ത് പടർന്ന തീ പൂർണമായും അണയ്ക്കാനായത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു. 20 ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള ഫയർ എഞ്ചിനും എത്തിച്ചാണ് തീ […]

Continue Reading

മലമ്പുഴയില്‍ സുരേഷ്, കഴക്കൂട്ടത്ത് പ്രേംകുമാര്‍ ?; ആകെ പുലിവാല് പിടിച്ച് സിപിഐഎം

പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പല പ്രമുഖരും പാര്‍ട്ടിയോട് വിടപറയുന്നതും, എതിര്‍ചേരിയില്‍ ചേക്കേറുന്നതും അവര്‍ സ്ഥാനാര്‍ഥികളായി മാറുന്നതും സി പി ഐ എമ്മിന് തലവേദനയാവുകയാണ്. ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സിനിമാതാരം പ്രേംകുമാര്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എ സുരേഷ് എന്നിവരാണ് യു ഡി എഫ് ക്യാമ്പില്‍ ഒരേ ദിനത്തില്‍ എത്തിയത്. സുരേഷ് കുമാറിനെ വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എ സുരേഷിന് ഏറെ വേരുകളുള്ള മണ്ഡലമാണ് […]

Continue Reading

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് ‘ആരും അറിഞ്ഞില്ല’; തീരുമാനം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ. നയപരമായ മാറ്റം ചർച്ച ചെയ്യാത്തതിൽ എൽഡിഎഫിൽ വിമർശനം ശക്തമാണ്. എന്നാൽ മുന്നണി അംഗീകരിച്ച മദ്യനയത്തിൽ ഊന്നിയുള്ള തീരുമാനമെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. ബാറുകളുടെ പ്രവർത്തനസമയം 2 മണിക്കൂർ കുട്ടിയായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് ബാർ ഉടമകളുടെ ദീർഘകാല ആവശ്യം സർക്കാർ സാധിച്ചു നൽകിയിരിക്കുന്നത്. 2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നൽകിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് […]

Continue Reading

സോഷ്യലിസ്റ്റ് ആചാര്യന്‍ എം പി വീരേന്ദ്രകുമാര്‍: ജുനൈദ് കൈപ്പാണി അനുസ്മരിക്കുന്നു

കേരളത്തിന്റെ സോഷ്യലിസ്റ്റ് ആചാര്യന്‍ എം പി വീരേന്ദ്രകുമാര്‍ സ്‌കൂള്‍ പഠനകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളാണ്. ആ ഒരു ആകസ്മികത എന്റെ എളിയ ജീവിതത്തിലും നേരിയ വ്യത്യാസത്തിൽ ആവര്‍ത്തിച്ചത് ഏറെ അഭിമാനത്തോടെയാണ് മനസ്സില്‍ സൂക്ഷിക്കുന്നത്.പ്ലസ്ടു പഠനം പൂർത്തിയായതിന് ശേഷം 2006 ൽ ബിരുദപഠനാരംഭത്തിലാണ് ആണ് സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടനയിൽ ഞാനും മെമ്പർഷിപ്പ് എടുക്കുന്നത്. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് സ് ഓർഗാനൈസേഷൻ മണ്ഡലം പ്രസിഡന്റ്‌ പദവി ഏറ്റെടുത്തു കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി.2001 മുതൽ 2005 വരെയുള്ള കാലയളവിൽ പുരോഗമന […]

Continue Reading

എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു/ജുനൈദ് കൈപ്പാണി

ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്: എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച “ഹൈമവതഭൂവിൽ” എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഗ്രന്ഥകാരൻ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ അനുസ്മരിക്കുകയാണ് ലേഖകൻ ജുനൈദ് കൈപ്പാണി ഒരു വയനാട്ടുകാരന്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം പി വീരേന്ദ്രകുമാറിന് […]

Continue Reading

ഹംപി കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ

ബംഗളൂരു: കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്‌റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, ഇന്ത്യൻ ടൂറിസ്റ്റിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് […]

Continue Reading