‘ ഇനി കല്യാണമേളം’; രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തിയ്യതിയും പുറത്ത്!

കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ആരാധകരുടെ പ്രിയ താരജോഡിയായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്നാണ് വിവാഹം എന്ന് വ്യക്തമായിരുന്നില്ല. ഈ ചോദ്യത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. വൈറലായി മാറുന്ന വിവാഹക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26നാണ് വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാകും വിവാഹം നടക്കുക. പിന്നീട് മാര്‍ച്ച് നാലാം തിയ്യതി സുഹൃത്തുക്കള്‍ക്കും […]

Continue Reading

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. പ്ലാറ്റ്‌ഫോമില്‍ മിനിമം ടാക്സി നിരക്ക് നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പ്രതിദിന സബ്സ്‌ക്രിപ്ഷന്‍ തുക (165) കുറയ്ക്കണം, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം […]

Continue Reading

നയതന്ത്ര ഇടപെടലുകളില്‍ അഭിനന്ദനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചര്‍ച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാതായി കാന്തപുരം ഫെസ്ബുക്കില്‍ കുറിച്ചു. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, […]

Continue Reading

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്. കഴിഞ്ഞ 13 കൊല്ലമായി താൻ പാർട്ടിയ്ക്ക് പുറത്താണെന്ന് എ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. പാർട്ടിയിലെ വാർത്തകൾ ഒറ്റികൊടുത്തുവെന്ന […]

Continue Reading

‘ആരോടും പണം ചോദിച്ചിട്ടില്ല’ ആലിന്റെ അവയവദാനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാജ തട്ടിപ്പ് നടക്കുന്നതെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു. കുടുംബം സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല. ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചില കാർഡുകൾ ആളുകളുടെ കൈവശം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് […]

Continue Reading

കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ

വയനാട് താമരശ്ശേരിയിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം.ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന സംഘമായിരുന്നു ഇത്. ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, […]

Continue Reading

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ടീം ഇന്ത്യ. 61 റൺസിനാണ് ഇന്ത്യൻ ജയം.176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. ഇതോടെ ഇന്ത്യ സൂപ്പർ 8 ൽ ഇടം നേടി. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടോവർ അവസാനിച്ചപ്പോൾ അവർക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 78 റൺസ് എടുക്കുന്നതിനിടെ പാകിസ്താന് ആറാം വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമയെ […]

Continue Reading

മകളെ തല്ലിയത് ചോദ്യംചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവെച്ച് യുവാവ്. കാരശ്ശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റഷീദ്‌ ഭാര്യയെ വാടകവീട്ട്ടിൽ വെച്ച് ക്ർരോരമായി മർദിക്കുകയും മർദിക്കുകയായിരുന്നു ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരുക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിന് ശേഷമാണ് ഇയാൾ വീടിന് തീവെച്ചത്. മരുമകൻ റഷീദ്‌ പുതുപ്പാടി സ്വദേശിയാണ്.ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌ത്‌ […]

Continue Reading

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്‌കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടില്‍ മന്ത്രിമാരടക്കം നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ് കേന്ദ്രമന്ത്രി സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഫെബ്രുവരി അഞ്ചിന് വാഹനാപകടമുണ്ടായ […]

Continue Reading

അനുനയ നീക്കവുമായി സിപിഐഎം; കടകംപളളി സുരേന്ദ്രൻ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടിലെത്തി

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക് പോകുന്നുവെന്ന എന്ന സൂചനകൾ വന്നതിന് പിന്നാലെ അനുനയനീക്കവുമായി സിപിഐഎം. മുൻ മന്ത്രിയും എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ പ്രേംകുമാറിൻ്റെ കഴക്കൂട്ടത്തെ വീട്ടിലെത്തിയെങ്കിലും നേരിൽ കാണാൻ സാധിച്ചില്ല. പ്രേംകുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് താൻ കഴക്കൂട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നല്ല പങ്കുവഹിച്ചിരുന്നു ചില പ്രശ്നങ്ങൾ ഉണ്ടായതായാണ് നിലവിൽ മനസിലാകുന്നത് അവയ്ക്ക് പരിഹാരം ഉണ്ടാകാനാണ് താൻ ശ്രമിക്കുന്നത്. അദ്ദേഹം രാത്രി വീട്ടിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത് […]

Continue Reading