‘രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടക്കുന്നു, വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജിവെയ്ക്കണം’; രാജീവ് ചന്ദ്രശേഖർ

ആരോഗ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജിവെയ്ക്കണം. രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടക്കുന്നു. കേരളത്തിൽ മാത്രമുള്ള ഈ ചികിത്സയെക്കുറിച്ച് പറയണം. എന്ത് തുടരാം എന്നാണ് LDF ഇപ്പോഴും പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ എന്തിന് തന്ത്രിയെ അറസ്റ്റ് ചെയ്തു. മന്ത്രിക്കെതിരെ തെളിവെന്റെ ഒരു കണിക പോലുമില്ല എന്ന കോടതി പറഞ്ഞു. കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്. കടകംപള്ളിയെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു ഇത്. […]

Continue Reading

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം; മലബാർ മിസ്റ്ററി മാറ്റി ‘മിന്നൽ മാജിക്’എന്നാക്കി

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം.’മലബാർ മിസ്റ്ററി’ പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. മലബാർ ഡിസ്റ്റല്ലറീസ് നിർമ്മാണോത്ഘാടന ചടങ്ങിൽ പേര് പ്രഖ്യാപിക്കും.ഒരു മാസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് നീക്കം.പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും […]

Continue Reading

വന്‍ സുരക്ഷാവീഴ്ച, ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം; വാതിലില്‍ റീത്ത് വെച്ചു

വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയുടെ ഉള്ളിൽ കയറി. വസതിക്ക് മുന്നില്‍ റീത്ത് വച്ചു. രാവിലെ എട്ട് മണിയോടെയാണ് വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ […]

Continue Reading

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ്: പ്രതി ചേര്‍ത്തത് ഡോ. ലളിതാംബികയെ മാത്രം; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രതിയല്ല

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയോ മറ്റ് ഡോക്ടേഴ്‌സോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തി സുരക്ഷയ്ക്കും അപകടകരമാംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. വയറ്റില്‍ കുടുങ്ങിയ കത്രിക മൂലം അഞ്ച് വര്‍ഷത്തോളം വേദന അനുഭവിച്ച ഉഷ ജോസഫിന്റെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 125(എ) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അമ്പലപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്. […]

Continue Reading

അമേരിക്കയില്‍ ട്രംപും കോടതിയും നേര്‍ക്കുനേര്‍; പകരച്ചുങ്കം റദ്ദാക്കി സുപ്രിംകോടതി; ‘വാശിച്ചുങ്കം’ പ്രഖ്യാപിച്ച് ട്രംപ്

കരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രിംകോടതി വിധിക്കു പിന്നാലെ, 150 ദിവസത്തേക്ക് പത്തു ശതമാനം ആഗോള തീരുവ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കുമേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ വോട്ട് ചെയ്ത ന്യായാധിപന്മാര്‍ രാജ്യസ്നേഹമില്ലാത്തവരും ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും ട്രംപ് ആഞ്ഞടിച്ചു. തോന്നിയതുപോലെ ട്രംപിന് തീരുവ ചുമത്താനാകില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഇന്നലെ യുഎസ് സുപ്രിംകോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെ ‘വാശിച്ചുങ്കം’ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ്. 1974ലെ വ്യാപാര നിയമത്തിന്റെ 122-ാം വകുപ്പുപ്രകാരമാണ് പുതിയ ഉത്തരവ്. […]

Continue Reading

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; ‘നിയമപരമായി മുന്നോട്ട് പോകും; ഇന്ന് പരാതി നല്‍കും’; ഉഷയുടെ മകന്‍ ഷിബിന്‍

വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഉഷ ജോസഫിന്റെ മകന്‍. അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷന്‍ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. (Scissors found in woman’s abdomen) അമ്മയുടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ […]

Continue Reading

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക; ഈ ആഴ്ച അവസാനം ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക. ഈ ആഴ്ച അവസാനം ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ആക്രമിക്കാനുള്ള അമേരിക്കയുടെ നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. പശ്ചിമേഷ്യന്‍ തീരത്ത് അമേരിക്ക സൈനിക സന്നാഹം ശക്തിപ്പെടുത്തി. ഇറാനെ ആക്രമിക്കുന്ന പക്ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം അമേരിക്ക ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ മുന്നറിയിപ്പ് നല്‍കി. […]

Continue Reading

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് ആരോപണത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയിലെത്തി അമ്മയുടെയും അച്ഛനെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. (Medical Negligence in Nedumangad District Hospital) ചികിത്സ വൈകിപ്പിച്ചു, നേരത്തെ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയില്ല, കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ മാതാപിതാക്കള്‍ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചിട്ടുണ്ട്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി […]

Continue Reading

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിള പാളി കേസില്‍ റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് വിധി. കഴിഞ്ഞ നവംബര്‍ 20നാണ് കട്ടിളപ്പാളി കേസില്‍ പദ്മകുമാര്‍ അറസ്റ്റിലാകുന്നത്. പിന്നാലെ ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കട്ടിള പാളി കേസില്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കും. എന്നാല്‍ ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് […]

Continue Reading

സണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും, സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഭരണം ലഭിച്ച് സർക്കാരിൽ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയിൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന് ധാരണ ബെന്നി ബഹനാനെ താൽക്കാലിക കെപിസിസി അധ്യക്ഷൻ ആക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെെടുപ്പിൽ‌ പേരാവൂരിൽ മത്സരിക്കാനുള്ള സന്നദ്ധത […]

Continue Reading