കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ ( Wild Elephant Attack ) സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക് ബോക്‌സ് കണ്ടെത്തി, അപകട കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ്(Black box) കണ്ടെത്തി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതിന് ബ്ലാക് ബോക്‌സ് നിര്‍ണായകമാണ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഹമ്മദാബാദില്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഐബി) സംഘമാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സിവില്‍ […]

Continue Reading

അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും; മരണസംഖ്യ 170 ആയി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്. അതേസമയം, വിമാന അപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മലയാളികൾ ഉണ്ടോ എന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. കൂടുതൽ […]

Continue Reading

എയർഇന്ത്യ വിമാനാപകടം: അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു

എയർഇന്ത്യ വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ന് ഉച്ചയ്ക്ക് ഇവിടെ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണതോടെയാണ് വിമാനത്താവളം താൽക്കാലികമായി അടച്ചത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ പ്രവർത്തനക്ഷമമല്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. “വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. […]

Continue Reading

അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കവും ദുഖവും രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. സംഭവത്തെ ‘വിനാശകരം’ എന്നാണ് സ്റ്റാർമർ വിശേഷിപ്പിച്ചത്. നിരവധി ബ്രിട്ടീഷ് പൗരന്മാർ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനാപകടത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും, അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബത്തിനൊപ്പമാണ് ബ്രിട്ടൻ നിലകൊള്ളുന്നതെന്നും സ്റ്റാർമർ പറഞ്ഞു. അതേസമയം ദാരുണമായ അപകടത്തിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ‘അഗാധമായ ദുഃഖം’ രേഖപ്പെടുത്തി. “അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്തയിൽ ഞാൻ അഗാധമായി ദുഃഖിതനാണ്. അപകടത്തിൽപ്പെട്ടവർക്കും അവരുടെ […]

Continue Reading

സ്വര്‍ണവില വീണ്ടും 73,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില (gold price) വീണ്ടും കൂടി 73,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 72,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 9100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചിന് 73000ന് മുകളില്‍ എത്തി വീണ്ടും റെക്കോര്‍ഡുകള്‍ ഭേഭിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത്. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ ഒറ്റയടിക്ക് […]

Continue Reading

തരൂരിനെ മോദി വിളിപ്പിച്ചു; പ്രത്യേക കൂടിക്കാഴ്ച, ഊഹാപോഹങ്ങള്‍ ശക്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ ( Shashi Tharoor ) എംപി കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി ( Narendra modi ) വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന ഊഹാപോഹങ്ങള്‍ സജീവമാണ്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. തരൂര്‍ സംഘം […]

Continue Reading

പൈനാപ്പിൾ വില റെ​ക്കോ​ർഡി​ലേ​ക്ക്; ഒരെണ്ണത്തിന് 60 രൂപ

മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ൾ (Pineapple) വി​ല റെ​ക്കോ​ർഡി​ലേ​ക്ക്. ബു​ധ​നാ​ഴ്ച പൈ​നാ​പ്പി​ൾ ഒരെണ്ണത്തിന് വില 60 രൂ​പ​യാ​യി. വി​ല തീ​രെ താ​ഴ്ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​യും മു​മ്പാണ് വില കുതിച്ചുയർന്നത്. വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണു സൂ​ച​ന. പ​ച്ച​യ്ക്ക് 58 രൂ​പ​യാ​യാണ് വർധിച്ചത്. ഉ​ൽപ്പാ​ദ​ന​ത്തി​ലു​ണ്ടാ​യ വ​ലി​യ കു​റ​വും വി​പ​ണി​യി​ലെ വ​ൻ ഡി​മാ​ൻഡാ​ണ് പൈ​നാ​പ്പി​ൾ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പൈ​നാ​പ്പി​ൾ വ​ലി​യ തോ​തി​ൽ ക​യ​റ്റി പോ​കു​ന്നു​മു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം പൈ​നാ​പ്പി​ൾ മൂ​ത്ത് പ​ഴു​ക്കു​ന്ന​തി​നു സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ ദി​വ​സം എ​ടു​ത്ത​തു മൂ​ലം […]

Continue Reading

അര മണിക്കൂര്‍ കൂടുതല്‍ ക്ലാസ്സെടുത്താല്‍ എന്താണ് കുഴപ്പം?; കുട്ടികള്‍ കുറച്ച് പഠിച്ചാല്‍ മതിയെന്നാണോ?: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ( V Sivankutty ). കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് വിദ്യാഭ്യാസ വകുപ്പ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പഠനത്തിന് കൂടുതല്‍ സമയം വേണ്ട കാലഘട്ടമാണിത്. ക്ലാസുകളിലെ സമയത്തില്‍ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റുമാണ് ( School Time ) കൂട്ടിയത്. ഒരു ദിവസം അര മണിക്കൂര്‍ കൂട്ടിയത് വലിയ കാര്യമാണോയെന്ന് മന്ത്രി ചോദിച്ചു. ക്ലാസ് […]

Continue Reading

ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് ആടുകൾക്ക് പരിക്കേറ്റു

പുൽപ്പള്ളി: പുൽപ്പള്ളി സീതാമൗണ്ടിൽ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് ആടുകൾക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാർഥി വീടിനുള്ളിൽ കയറി രക്ഷപെട്ടു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ഐശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിൻ്റെ ആടുകളെയാണ് ചെന്നായ ക്കൂട്ടം ആക്രമിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന പുലികുത്തിയിൽ വിൽസൻ്റെ മകൻ ഡോണിനെ ചെന്നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി വീടിനുള്ളിൽ കയറിയതിനാൽ രക്ഷപ്പെട്ടു. തുടർന്നാണ് ഷാജുവിൻ്റെ വീടിൻ്റെ പുറകിൽ കെട്ടി യിട്ടിരുന്ന ആടുകളെ ചെന്നായക്കൂട്ടം ആക്രമിച്ചത്. […]

Continue Reading