വാന്‍ ഹായ് 503 അപകടം; കപ്പല്‍ ഉടമയെയും ക്യാപ്റ്റനെയും പ്രതി ചേര്‍ത്ത് കേസെടുത്തു

പുറം കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു. കപ്പല്‍ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേര്‍ത്താണ് ഫോര്‍ട്ടു കൊച്ചി കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഉള്ളത്. സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 കേരളത്തിന്റെ പുറം കടലില്‍ വെച്ച് തീ പിടിച്ച സംഭവത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. കപ്പല്‍ ഉടമയേയും ക്യാപ്റ്റനെയും കപ്പല്‍ ജീവനക്കാരെയും പ്രതി […]

Continue Reading

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബോധാവസ്ഥയിൽ ഉള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു

മേപ്പാടി: ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാൽവെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂർണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നാണിത്. തലച്ചോറിൻ്റെ ചില ഭാഗങ്ങൾ […]

Continue Reading

മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് ജോബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്ജോബ്സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.ജില്ലയിൽ പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി തൊഴിൽ നൈപുണ്യ പരിശീലനം നല്കുകയാണ് ജോബ് സ്റ്റേഷൻ്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തൊഴിൽ ദാതാക്കളെയും, തൊഴിൽ അന്വേഷകരെയും കണ്ടെത്തി തൊഴിൽ നൽകാൻ ഇതുമൂലം സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡൻറ് എ.കെ.ജയഭാരതി,വിജ്ഞാനകേരളം […]

Continue Reading

ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം: കേരള പ്രവാസി സംഘം

കൽപറ്റ: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രമായ ഇറാനിൽ കടന്നാക്രമണം നടത്തി പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് അപലപനീയമാണ്. ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കണം. ഇറാനിലെയും, ഇസ്രയേലിലെയും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ സുരക്ഷയിൽ പ്രവാസി […]

Continue Reading

അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ(kerala rain) മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm […]

Continue Reading

‘പൊതി കൈമാറുന്നത് കണ്ടു’; പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി, ഗുരുതര പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍

കൊച്ചി: മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസ്(POLICE) ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പൊതി കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം പരിശോധിക്കുന്നത് കാറിലുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും മുഹമ്മദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിലത്തു വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. ഗുരുതരമായി പരുക്കേറ്റ […]

Continue Reading

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യം; മോദിയുടെ അഞ്ച് ദിവസത്തെ വിദേശ പര്യടനം ഇന്നാരംഭിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Modi) അഞ്ച് ദിവസത്തെ വിദേശ പര്യടന ഇന്നാരംഭിക്കും. മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സൈപ്രസിലും ക്രൊയേഷ്യയിലും ഒപ്പം കാനഡയിലുമാണ് മോദി ഔദ്യോഗിക സന്ദര്‍ശനം നടത്തുക. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. ഖലിസ്ഥാനി വിഷയത്തില്‍ ന്യൂഡല്‍ഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനുശേഷമുള്ള യാത്രയായതിനാല്‍ പ്രധാനമന്ത്രിയുടെ കാനഡ സന്ദര്‍ശനവും പ്രാധാന്യമര്‍ഹിക്കുന്നു. ജൂണ്‍ 15-16 തീയതികളില്‍ പ്രധാനമന്ത്രി സൈപ്രസ് സന്ദര്‍ശിക്കും. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഈ മെഡിറ്ററേനിയന്‍ രാജ്യം […]

Continue Reading

നൈജീരിയയില്‍ കൂട്ടക്കുരുതി; 100 ഓളം പേരെ വെടിവെച്ചു കൊന്നു, വീടുകള്‍ക്ക് തീയിട്ടു

അബുജ: നൈജീരിയയിലെ(Nigeria attack) വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിലെ ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ അറിയിച്ചു. സംസ്ഥാനത്തെ യെലെവാട്ടയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയത്. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെയായിരുന്നു ആക്രമണമെന്ന് അധികൃതര്‍ സാമൂഹ്യമാധ്യമ പോസ്റ്റില്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ക്ക് മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ‘നിരവധി കുടുംബങ്ങളെ മുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് കത്തിച്ചയായും […]

Continue Reading

കാലവർഷം വീണ്ടും ശക്തമാകുന്നു, ഇന്ന് 10 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്; നാളെ രണ്ടിടത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. ഇന്ന് 10 ജില്ലകളിൽ തീവ്രമഴയ്ക്ക് ( Heavy Rain ) സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു ജില്ലകളിൽ നാളെ അതീതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, […]

Continue Reading

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ( Kamal Haasan ) അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് ( Rajyasabha ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്കും റിട്ടേണിങ് ഓഫീസര്‍ ബി സുബ്രഹ്മണ്യം ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറി. തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം […]

Continue Reading