വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ മൂല്യ സ്വംശീകരണത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടിയാവണം. അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ

പടിഞ്ഞാറത്തറ : വിജയങ്ങൾ തേടിയുള്ള യാത്രയാണ് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസത്തോടൊപ്പം മൂല്യങ്ങളുടെ സ്വംശീകരണവും ഓരോ വിദ്യാർത്ഥിയിലുമുണ്ടാവേണ്ടതുണ്ടെന്നും അഡ്വ : ടി.സിദ്ദീഖ് എം.എൽ.എ പ്രസ്താവിച്ചു . പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ 2021 – 22 അധ്യായന വർഷത്തിൽ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഗ്രീൻസ് ടാലൻസിയ 22 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനോന്മുഖമായ വിദ്യാഭ്യാസ മേഖലകളെ കണ്ടത്താൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു . പി.ടി […]

Continue Reading

ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, സംസ്ഥാനത്ത് തീവ്ര മഴയ്ക്കു ശമനം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു നേരിയ ശമനം. ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇന്നു രാവിലത്തെ അറിയിപ്പു പ്രകാരം മൂന്നു ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്- കോട്ടയം, എറണാകുളം, ഇടുക്കി. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. […]

Continue Reading

കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്നു

ബോഡിനായ്ക്കന്നൂര്‍ : തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട രാധാകൃഷ്ണൻറെ സുഹൃത്ത് മാരിമുത്തുവിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. വാടക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോഡിനായ്ക്കന്നൂർ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെ ചൊവ്വാഴ്ചയാണ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. സാധനങ്ങൾ വാങ്ങി ബൈക്കിൽ വരവെ അഞ്ചംഗ സംഘം റോഡിൽ തടഞ്ഞു നി‍ർത്തിയാണ് കൊലപ്പെടുത്തിയത്.കേസിൽ രാധാകൃഷ്ണന്‍റെ സുഹൃത്ത് മാരിമുത്തു. മകൻ മനോജ് […]

Continue Reading

തണുത്തുറഞ്ഞ് സ്വർണവില; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 37,720 രൂപയാണ് .  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 25 രൂപ ഉയർന്നിരുന്നു. ഇന്ന് 20 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച […]

Continue Reading

നേന്ത്രവാഴ കൃഷി : നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം;കർഷക കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കമ്മറ്റി

തൊണ്ടർനാട് : കനത്ത കാലവർഷത്തിൽ നശിച്ച നേന്ത്രവാഴ കൃഷിയുടെ നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യണമെന്ന് കർഷക കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ബെന്നി ഉൽഘാടനം ചെയ്തു. എം ടി ജോസഫ് അധ്യക്ഷത വഹിച്ചു. എസ് എം പ്രമോദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി എം ടോമി, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജിജി ജോണി, ജോൺസൺ ഇലവുങ്കൽ,ബൈജു പുത്തൻപുരയ്ക്കൽ, അഷറഫ് കെ പി, ഷിന്റോ […]

Continue Reading

പന്നിപനി ; കര്‍ഷകരുടെ നഷ്ടവും ആശങ്കയും പരിഹരിക്കണം – ടി.സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഇടത്തരം ആളുകളുടെ ഉപജീവനമാര്‍ഗമാണ് പന്നി വളര്‍ത്തല്‍. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പന്നി കര്‍ഷകരുള്ളത് വയനാട് ജില്ലയിലാണ്. ആഫ്രിക്കന്‍ പന്നിപനിയും, പന്നികളെ കൊന്നൊടുക്കലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രയാസമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ട്. ദിവസങ്ങളായി പന്നിപനി കാരണം ഒട്ടേറെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടാത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. […]

Continue Reading

വയനാട് പ്രസ് ക്ലബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു

കല്‍പ്പറ്റ : വയനാട് പ്രസ് ക്ലബിന്റെ ഫുട്ബോള്‍ ടീമിനുള്ള ജഴ്‌സിയുടെ പ്രകാശനം നടത്തി. താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. പരിപാടി നീലിഗിരി കോളജ് മാനേജര്‍ പി.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. ജഴ്‌സി പ്രകാശനം നീലഗിരി കോളജ് സ്‌പോര്‍ട്‌സ് അക്കാദമി ഹെഡ് കോച്ച് സി.എ സത്യന്‍ പ്രസ് ക്ലബ് ഫുട്‌ബോള്‍ ടീം അംഗങ്ങളായ ജിന്‍സ് തോട്ടുങ്കര, ഹാഷിം കെ മുഹമ്മദ്, ജാഷിദ് […]

Continue Reading

സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടുംനിലവിലുണ്ട്.. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും ആൾനാശവും ഉണ്ടായെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ […]

Continue Reading

തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്; സെന്‍റ് കിറ്റ്സില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സെന്‍റ് കിറ്റ്സ്:  ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സിന്‍റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.  മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇരുപതാമത്തെ ഓവറില്‍ 5 പന്ത് ബാക്കി നില്‍ക്കെ വിജയം നേടി. ഇന്ത്യയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 76 റണ്‍സ് നേടി. 8 ഫോറുകളും, […]

Continue Reading

പ്രതിഭാമരപ്പട്ടം പുരസ്‌കാരം അർജുൻ ഏറ്റുവാങ്ങി

പ്രതിഭകളായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് എം എൽ എ ഓ ആർ കേളു പറഞ്ഞു.. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് വയനാട് വെള്ളമുണ്ടയിലെ കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ പണിയ വിഭാഗം ഗോത്രവിദ്യാർത്ഥി അർജുനന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിഭകളായകുട്ടികളെ പ്രകൃതിയുടെ പ്രചാരകാരക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് നൽകിവരുന്നത്. ഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയുടെ സമ്മാനങ്ങളും ജീ ആർട്ട്‌ ഓഫ് ഇംഗ്ലീഷ് […]

Continue Reading