പുഴങ്കുനി, ചുണ്ടക്കുന്ന് കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നൂല്‍പ്പുഴ വില്ലേജിലെ കല്ലൂര്‍ പുഴങ്കുനി ആദിവാസി കോളനിയിലുള്ള 8 കുടുംബങ്ങളിലെ 31 അംഗങ്ങളെയും മുത്തങ്ങ ചുണ്ടക്കുന്ന് കോളനിയിലെ 7 കുടുംബങ്ങളിലുള്ള കൈകുഞ്ഞടക്കം 28 അംഗങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയുടെയും എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെയും നേതൃത്വത്തിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴങ്കുനിയില്‍ നിന്നുമുള്ളവരെ കല്ലുമുക്ക് ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും ചുണ്ടക്കുന്ന് കോളനിയിലുള്ളവരെ മുത്തങ്ങ ഗവ. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് മാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ നൂല്‍പ്പുഴ […]

Continue Reading

അതിതീവ്ര മഴ; 8 ജില്ലകളില്‍ നാളെ അവധി

കൊച്ചി: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എംജി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കേണ്ട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റിവച്ചു. വയനാട് ജില്ലയിലെ […]

Continue Reading

22 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു: വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ജൂണില്‍ 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായിപ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 632 പരാതികള്‍ ലഭിച്ചതായും മാസംതോറും വാട്‌സ്ആപ്പ് പുറത്തിറക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ചാണ് മാസംതോറും റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതെന്ന് വാട്‌സ്ആപ്പ് പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുക അടക്കം ഉപയോക്താവിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ തടയണമെന്ന പുതിയ ഐടി നിയമത്തിന്റെ ചുവടുപിടിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. […]

Continue Reading

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം എട്ടായി

ന്യൂഡല്‍ഹി: രാജ്യത്ത് മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഡല്‍ഹിയിലാണ് അവസാനമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. പരിശോധനാ കിറ്റും വാക്‌സിനും വികസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ, ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. എട്ടു കേസുകളില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണെന്നും മന്‍സൂഖ് മാണ്ഡവ്യ രാജ്‌സഭയില്‍ പറഞ്ഞു. കേരളത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 14നാണ് രോഗം സ്ഥിരീകരിച്ചത്. ഈ രോഗം […]

Continue Reading

അജ്ഞാത യുവതി‌യുടെ ന​ഗ്നവീഡിയോ കോൾ അറ്റൻഡ് ചെയ്തു; വയോധികർക്ക് നഷ്ടമായത് 3.63 ലക്ഷം രൂപ

മുംബൈ: ന​ഗ്നവീഡിയോ കോൾ ചെയ്ത് വയോധികരിൽ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയൽപക്കക്കാരായ രണ്ട് വ‌യോധികർക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എന്നാൽ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പൊലീസ് വ്യക്തമാക്കി. 86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയിൽ നിന്ന് ഒരു വീഡിയോ കോൾ […]

Continue Reading

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു, കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ , നീതി നടപ്പായെന്ന് ജോ ബൈഡൻ

അമേരിക്ക: അൽ ഖ്വയ്ദ(Al Qaeda) തലവൻ (terrorist)അയ്മൻ അൽ സവാഹിരിയെ (Ayman al-Zawahiri )വധിച്ചു(killed).  അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്. സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ […]

Continue Reading

മങ്കിപോക്സ് മരണം: പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്,നിരീക്ഷണത്തിലുള്ളവർക്ക് രോഗ ലക്ഷണങ്ങളില്ല

തൃശൂർ : തൃശൂരില്‍ യു എ ഇയിൽ നിന്നെത്തിയ യുവാവിന്‍റെ മരണം(death)  മങ്കിപോക്സെന്ന്(monkeypox)സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് (health department)പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20 പേർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്.  ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സന്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. […]

Continue Reading

എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

പാലക്കാട് : എൻഡോസൾഫാൻ(endosulfan) വ്യാപകമായി ഉപയോഗിച്ചിരുന്ന പാലക്കാട് മണ്ണാർക്കാടിന് സമീപം തെങ്കര (thenkara)മേഖലയിൽ 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ജനിതക രോഗങ്ങൾ (genetic diseases)ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. 2015ൽ നടത്തിയ സർവെയുടെ റിപ്പോർട്ട് പുറത്തു വരാൻ വൈകിയതു മൂലം ധനസഹായം ലഭിക്കാത്ത രോഗികളിൽ ഭൂരിഭാഗം പേരുടെയും ചികിത്സ മുടങ്ങി. ഇതു കൂടാതെ നൂറുകണക്കിന് ലിറ്റർ നിരോധിത കീടനാശിനിയായ എൻഡോസൾഫാൻ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് പ്ലാൻ്റേഷൻ കോർപ്പറേഷന്‍റെ കെട്ടിടത്തിലാണ്. 10 നും 15 നും ഇടയിൽ പ്രായമുള്ള […]

Continue Reading

5ജി സ്​​പെ​ക്ട്രം ലേലം: പകുതിയും സ്വന്തമാക്കി റിലയൻസ് ജിയോ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റി​ന് വ​ഴി​യൊ​രു​ക്കു​ന്ന 5ജി ​സ്​​പെ​ക്ട്രം (റേ​ഡി​യോ ത​രം​ഗം) ലേ​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സ്​​പെ​ക്ട്രം സ്വ​ന്ത​മാ​ക്കി മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ. ആ​കെ സ്​​പെ​ക്ട്ര​ത്തി​ൽ പ​കു​തി​യും പി​ടി​ച്ച​ത് ജി​യോ​യാ​ണ്. മു​ട​ക്കി​യ​ത് 88,078 കോ​ടി രൂ​പ. സു​നി​ൽ ഭാ​ര​തി മി​ത്ത​ലി​ന്റെ എ​യ​ർ​ടെ​ൽ 43,084 കോ​ടി രൂ​പ മു​ട​ക്കി 19,867 മെ​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്രം സ്വ​ന്ത​മാ​ക്കി. വോ​ഡ​ഫോ​ൺ -ഐ​ഡി​യ 18,784 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ടെ​ലി​കോം രം​ഗ​ത്ത് പു​തു​മു​ഖ​മാ​യ അ​ദാ​നി ഗ്രൂ​പ് സ്വ​ന്തം നെ​റ്റ്‍വ​ർ​ക്കി​നാ​യി 26 ജി​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്ര​വും കൂ​ടാ​തെ 400 […]

Continue Reading

ഓണത്തിരക്ക്​: ദീർഘദൂര സർവിസുകളിൽ നിരക്ക്​ കൂട്ടി കെ.എസ്​.ആർ.ടി.സി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്കി​ൽ ക​ണ്ണു​വെ​ച്ച്​ എ.​സി അ​ട​ക്കം ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളി​ൽ നി​ര​ക്ക്​ കൂ​ട്ടി കെ.​എ​സ്.​ആ​ർ.​ടി.​സി. ആ​ഗ​സ്റ്റ്​-​സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന പ​രി​ഗ​ണി​ച്ചാ​ണ്​ തി​ര​ക്ക്​ കൂ​ടു​മ്പോ​ൾ നി​ര​ക്കും കൂ​ടു​ന്ന ‘ഫ്ല​ക്സി’ സം​വി​ധാ​നം​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​യും സ്വി​ഫ്​​റ്റി​ന്‍റെ​യും കീ​ഴി​ലെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ​ക്കാ​ണ്​ വ​ർ​ധ​ന ബാ​ധ​ക​മാ​വു​ക. സ്വ​കാ​ര്യ ബ​സു​ക​ളു​​ടെ ക​ഴു​ത്ത​റ​പ്പ​ൻ ചാ​ർ​ജി​ൽ​നി​ന്ന്​ ആ​ശ്വാ​സം പ്ര​തീ​ക്ഷി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ആ​ശ്ര​യി​ക്കാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ തീ​രു​മാ​നം പ്ര​ഹ​ര​മാ​വു​ക. നി​ല​വി​ലെ സ​ർ​വി​സു​ക​ൾ, ഉ​ത്സ​വ സീ​സ​ണി​ലെ അ​ധി​ക സ​ർ​വി​സു​ക​ൾ എ​ന്നി​ക്കെ​ല്ലാം ഫ്ല​ക്സി​ നി​ര​ക്ക്​ ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ […]

Continue Reading