കുളിമുറിയിലേക്ക് തോര്‍ത്തെത്തിക്കാന്‍ വൈകി; ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം, യുവതിക്ക് കാഴ്ച നഷ്ടമായി

മലപ്പുറം: കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം.  ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭര്‍ത്താവിന്‍റെ  ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പെലീസില്‍ പരാതി നല്‍കിയത്.   നിസാര കാര്യങ്ങള്‍ക്ക് തന്നെ ക്രൂരമായി മര്‍ദിക്കുന്നുവായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ജൂണ്‍ 15നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് […]

Continue Reading

Kerala Rain : മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala Rain : മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കോട്ടയം/ ആലപ്പുഴ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ […]

Continue Reading

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ തരിയോട് പ്രവര്‍ത്തിക്കുന്ന പകല്‍വീടിലേക്ക് ദിവസേന ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവ പാകം ചെയ്ത് എത്തിക്കുന്നതിന് തരിയോട് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ടതും പാചക മേഖലയില്‍ പരിചയമുള്ളതുമായ കുടുംബശ്രീ യൂണിറ്റില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്റ്റ് 16 ന് വൈകീട്ട് 3 നകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍.04935 240264.

Continue Reading

വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പാതുക 4 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന […]

Continue Reading

മീഡിയ അക്കാദമി: പി.ജി.ഡിപ്ലോമ കോഴ്‌സിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം

മീഡിയ അക്കാദമി: പി.ജി.ഡിപ്ലോമ കോഴ്‌സിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം

Continue Reading

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 6 ന് രാവിലെ 11 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു

Continue Reading

എം.ബി.എ അഡ്മിഷന്‍

സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം.ബി.എ 2022-24 ബാച്ചില്‍ എസ്.സി/എസ്.ടി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 8590599431, 9847961842,8301890068

Continue Reading

ഭിന്നശേഷി സംവരണം: മുസ്ലിം ടേൺ നഷ്ടം ഒഴിവാക്കാൻ പി.എസ്.സി ശിപാർശ

തിരുവനന്തപുരം: ഭിന്നശേഷി സംവരണ ടേണുകൾ മറ്റു സമുദായങ്ങളുടെ സംവരണത്തെ ബാധിക്കാതിരിക്കാൻ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവിസ് റൂൾ (കെ.എസ് ആൻഡ് എസ്.എസ്.ആർ) ഭേദഗതി ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ പി.എസ്.സി യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനം നടത്തുന്ന റൊട്ടേഷൻ ചാർട്ടിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കമീഷൻ ആവശ്യപ്പെടും. സർക്കാറിന്‍റെ തീരുമാനം വന്നതിനു ശേഷമാകും നിർദേശം അന്തിമമായി അംഗീകരിക്കുക. നേരത്തേ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം 1,26,51,76 ആണ് നാല് ശതമാനം ഭിന്നശേഷി സംവരണത്തിനായി മാറ്റിയത്. ഇതിൽ 26,76 […]

Continue Reading

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മാനന്തവാടി പോസ്റ്റോഫിസ് മാർച്ചും ധർണയും നടത്തി

തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നിക്കത്തിനെതിരെ കോടതിയെ സമീപിക്കും.കെ.കെ.അബ്രഹാം.മാനന്തവാടി- ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നിക്കത്തിനെതിരെ ഐ.എൻ.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മാനന്തവാടി പോസ്റ്റോഫിസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികൾ പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായി തൊഴിലാളിക്ക് ജോലി നിഷേധിച്ചാൻ കോടതിയെ സമീപിച്ചും തൊഴിലാളികളെ സംരക്ഷിക്കുമെന്ന് കെ.കെ.അബ്രഹാം പറഞ്ഞു.പടക്കുട്ടിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു.ടി.എ.റെജി, […]

Continue Reading

മീനങ്ങാടിയില്‍ കടുവ ഇറങ്ങി, ജനവാസകേന്ദ്രത്തില്‍ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യം പുറത്ത്

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ കടുവ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. മൈലമ്പാടിയില്‍ കടുവ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കടുവയെ ഉടനെ തന്നെ പിടികൂടി ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. അതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡിലൂടെ കടുവ നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. അടുത്തിടെ പ്രദേശത്തുള്ള തോട്ടത്തില്‍ മാനിന്റെ ജഡം കണ്ടെത്തിയിരുന്നു. കടുവ കൊന്നുതിന്നതാണ് എന്ന […]

Continue Reading