ത്രിവര്‍ണ്ണമായി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച

ചെറുതോണി: സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ് ത്രിവർണ ദൃശ്യവിരുന്നൊരുക്കി.  തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്.  സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. അതേ സമയം മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകശിസെ ജലനിരപ്പ് കുറയുകയാണ്. 2387.28 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാ‌ അണക്കെട്ടിൻറെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ […]

Continue Reading

വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ വനവകുപ്പ് പിടികൂടി

കട്ടപ്പന:  കട്ടപ്പനയിൽ വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ വനവകുപ്പ് പിടികൂടി. സുവർണ്ണഗിരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ.അരുൺ ആണ് അറസ്റ്റിലായത്. ഇടുക്കിയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷത്തിലാണ് അരുൺ കുടുങ്ങിയത്. രാവിലെ എട്ടു മണിക്ക് വള്ളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ വച്ചാണ് ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.  പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനകൊമ്പ് മറ്റൊരു […]

Continue Reading

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ആചരിച്ചു

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മുളംചിറ കോളനിയില്‍ ഊരുമൂപ്പന്‍ ഞേണന്‍ തദ്ദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്തു. അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി പ്രകാരം മുളംചിറ കോളനിയില്‍ പൂര്‍ത്തീകരിച്ച സാംസ്‌കാരിക നിലയം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പഠന മുറി സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയും, അങ്കണവാടി കെട്ടിടം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും […]

Continue Reading

ജില്ലയില്‍ 2931 അതി ദരിദ്രകുടുംബങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍ നടപ്പിലാക്കും

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ കണ്ടെത്തിയ 2931 കുടുംബങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.  ആഗസ്റ്റ് 31 നു മുമ്പായി എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകമായി മൈക്രോ പ്ലാന്‍ തയ്യാറാക്കും.  മൈക്രോ പ്ലാന്‍ ക്രോഡീകരിച്ച് ആവശ്യമായ പ്രോജക്റ്റുകള്‍ രൂപീകരിച്ച് സെപ്തംബര്‍ മുതല്‍ പദ്ധതികള്‍ നടപ്പാക്കും. അടിയന്തര സേവന പദ്ധതികള്‍, ഹ്രസ്വകാല പദ്ധതികള്‍, ദീര്‍ഘകാല സമഗ്ര പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് തരം പദ്ധതികളാണ് ഇവര്‍ക്കായി നടപ്പിലാക്കുക. ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങള്‍, വാസസ്ഥലം, വരുമാന ലഭ്യത എന്നിവയുടെ […]

Continue Reading

കേരള ബാങ്ക് കാട്ടിക്കുളം ശാഖയുടെ ക്യാഷ് പ്രൈസ്‌ റൈഡേഴ്സ് യൂത്ത് ക്ലബ്ബ് നാഗമനക്ക്

ബായിസാക്ക് യൂത്ത് റിസോഴ്സ് സെന്റർ & ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബെദി ആട്ട 2022 മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.കുടുംബശ്രീ മിഷൻ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി തിരുനെല്ലി സി ഡി എസ്സ് ബായിസാക് യൂത്ത് റിസോഴ്സ് സെന്റർ ആൻഡ് ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബെദി ആട്ട 2022 മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 20 ട്രൈബൽ യൂത്ത് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിന് വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി […]

Continue Reading

കൽപ്പറ്റയിൽ ഓണം ഖാദി മേള ആരംഭിച്ചു

കൽപ്പറ്റ : കനറാബാങ്കിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേള തുടങ്ങി. ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മേളയ്ക്ക് ഭദ്രദീപം തെളിയിച്ചു.സാമൂഹ്യരംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു. മാനേജർ വൈശാഖ് പി എച്ച് നന്ദി പ്രകാശിപ്പിച്ചു.മേളയിൽ സിൽക്ക് ഉൾപ്പെടെ എല്ലാ തുണിത്തരങ്ങൾക്കും 30%കിഴിവ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും 10 പവൻ സ്വർണ നാണയം സമ്മാനമായി ലഭിച്ചേക്കാവുന്ന ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നതാണ് 5പവൻ, 1പവൻ വീതം രണ്ടും മൂന്നും സമ്മാനങ്ങൾ, ആഴ്ചതോറും […]

Continue Reading

‘വിദ്യാവിളക്ക് ‘ ഉദ്‌ഘാടനം ചെയ്തു

വെള്ളമുണ്ടഃവയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ നിർദ്ധനരായ പ്രൈമറി,ഹൈസ്കൂൾ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ സൗജന്യമായി സംവിധാനിക്കുന്ന ഡിവിഷന്റെ നേതൃത്വത്തിലുള്ള ‘വിദ്യാവിളക്ക് ‘പദ്ധതി മുൻ മന്ത്രി സി.കെ.നാണു വെള്ളമുണ്ടയിൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.വി.പി സുഫിയാൻ,പി.കെ ശറഫുദ്ധീൻ,അമീർ അറക്കൽ,സന്ധ്യ.കെ,റെനീഷ്.വി തുടങ്ങിയവർ സംസാരിച്ചു

Continue Reading

Gold Rate Today: ഉച്ചയ്ക്ക് വീണ്ടും വീണു; സ്വർണവില ഒറ്റ ദിവസം കൊണ്ട് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും കുറച്ചിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് രണ്ടാം തവണ കുറഞ്ഞത്. ആദ്യം ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ആകെ  കുറഞ്ഞത് 480 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 37,880 രൂപയാണ്.  ശനിയാഴ്ചയും സ്വർണവില രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ കുറയ്ക്കുകയും പിന്നീട് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു. […]

Continue Reading