നെയ്യാറ്റിന്‍കര ഗോപന്‍ കളരിമുറയില്‍ ആക്ഷന്‍ സീക്വന്‍സ്

Movies

ബി.ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ആറാട്ട് എന്ന സിനിമയുടെ മാസ് പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം കളരിമുറയില്‍ നില്‍ക്കുന്ന ആക്ഷന്‍ സീക്വന്‍സ് ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍.മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍.പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *