അമരം സിനിമയുടെ മുപ്പതാം വാർഷിക ദിനത്തിൽ സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവും നിലവിലെ എം എൽ എയുമായ മഞ്ഞളാംകുഴി അലി. പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയില്‍ ആളുകൾ നോക്കിക്കാണുന്ന സമയത്താണ് അമരം സിനിമ എടുത്തതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ മഞ്ഞളാംകുഴി അലി പറഞ്ഞു.മുടി നരച്ച പത്രാസില്ലാത്ത വേഷം ധരിച്ച, കടപ്പുറം സ്ലാങ്ങിൽ സംസാരിക്കുന്ന മമ്മൂട്ടിയെ നാട്ടിന്‍പുറത്തുള്ളവര്‍ അംഗീകരിക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതോടെ ധനനഷ്ടവും മാനഹാനിയും വരുത്തിയ മുന്‍ സിനിമകളുടെ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി. സിനിമയിലെ സ്ലാങ് പ്രശ്നമാവുമോ എന്ന് മമ്മൂട്ടിയും കൂടി പറഞ്ഞതോടെ സിനിമ പരാജയപ്പെടുമെന്നു ഉറപ്പിച്ചിരുന്നു. എന്നാൽ തീയറ്ററിൽ മമ്മൂട്ടിയുടെ ആദ്യ ഡയലോഗ് കഴിഞ്ഞപ്പോൾ പ്രേക്ഷകരിൽ നിന്നുമുള്ള അപ്രതീക്ഷിതമായ അനുഭവങ്ങൾ മഞ്ഞളാംകുഴി അലി കുറിപ്പിലൂടെ പങ്കുവെച്ചു.