ബാങ്കുകള്‍ ഇന്ന് തുറക്കും, നാളെ മുതല്‍ ബുധനാഴ്ച വരെ പണിമുടക്ക്; എടിഎം ചാര്‍ജ് ഇല്ല

ന്യൂഡല്‍ഹി: നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി ഞായറാഴ്ച എല്ലാ പൊതുമേഖല ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. എല്ലാ പൊതുമേഖല ബാങ്കുകളും […]

Continue Reading

ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമര്‍ദമായി തുടരാന്‍ സാധ്യത. ഇത് ക്രമേണ ദുര്‍ബലമായി ശക്തി കൂടിയ ന്യൂനമര്‍ദ മേഖലയായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി […]

Continue Reading

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ റെഡ് റിബണ്‍ ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ് 117, കൈനാട്ടി ഗവ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ശുഭ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ 59 യൂണിറ്റ് രക്തം ദാനം ചെയുതു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ സി അബ്ദുള്‍ റഫീഖ് അധ്യക്ഷനായി. സീനിയര്‍ ഇന്‍സ്ട്രക്ടറായ റെഡ് റിബണ്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ജെയിംസ്, സ്റ്റാഫ് സെക്രട്ടറ കെ ഗിരീഷ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ വി.കെ ഭാസ്‌കരന്‍, എന്‍.എസ്.എസ് […]

Continue Reading

ടി.ബി മുക്ത് ഭാരത് അഭിയാന്‍: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

ടി.ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി അഞ്ചാമത് കേരള ബറ്റാലിയന്‍ എന്‍.സി.സി. കേഡറ്റുകള്‍, മൈ ഭാരത് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. സീനിയര്‍ പള്‍മനോളജിസ്റ്റ് ഡോ. എ. ജേക്കബ്, ജില്ലാ യൂത്ത് ഓഫീസര്‍ സ്റ്റെഫി ആന്‍ ഫിലിപ്പ്, ടി.ബി- എച്ച്.ഐ.വി. കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സീനിയര്‍ ട്രീറ്റ്‌മെന്റ് […]

Continue Reading

ആഡംബര കാറുകള്‍ക്കൊപ്പം റീല്‍, വിലകൂടിയ ആഭരണങ്ങള്‍ ഹരം; പാര്‍വതി നടത്തിയത് കോടികളുടെ തട്ടിപ്പ്

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ വ്യാഴാഴ്ച രാവിലെ വിദേശത്തു നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതി ഷാജിയെ ഇമിഗ്രേഷന്‍ വിഭാഗമാണു തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്. ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങള്‍ മുഖേന […]

Continue Reading

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാന്‍ ഞായറാഴ്ച ശാഖകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സെപ്റ്റംബര്‍ 27 ആശയക്കുഴപ്പത്തിനുള്ള ദിവസമല്ലെന്നും ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ദിവസമാണെന്നും ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി. ‘നമ്മുടെ ഐക്യമാണ് നമ്മുടെ കരുത്ത്. നമ്മുടെ കൂട്ടായ പോരാട്ടത്തിന് പിന്തുണ നല്‍കികൊണ്ട് ജാഗ്രതയോടെയും അച്ചടക്കത്തോടെയും ഐക്യത്തോടെയും നമുക്ക് നിലകൊള്ളാം’- യുണെറ്റഡ് ഫോറം ഓഫ് […]

Continue Reading

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; പവന് 120 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 1,12,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കൂടിയത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ […]

Continue Reading

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊര്‍ജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിലൂടെ സംസ്ഥാനം വലിയ സാമ്പത്തിക നഷ്ടം നേരിടുന്നു. ഇതുവരെ സംസ്ഥാനത്തിന് 12, 570 കോടി രൂപയുടെ […]

Continue Reading

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?

കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുമെന്നും, കോഴിക്കോടോ, മലപ്പുറമോ ഹോം ഗ്രൗണ്ടായി സ്വീകരിക്കും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ സീസണിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് കളിക്കാനാണ് പുതിയ ഉടമകളും തീരുമാനിച്ചതെന്നാണ് […]

Continue Reading

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ് കാണാതായത്. 55.72 പവൻ വരുന്ന സ്വർണ്ണ കിരീടമാണ് 2012ൽ സമർപ്പിച്ചത്. 2012 സമർപ്പിക്കുമ്പോൾ ആകെ തൂക്കം 445.78 ഗ്രാം ആയിരുന്നു. ഇപ്പോൾ മുക്കുപണ്ട കിരീടത്തിന്റെ തൂക്കം 240 ഗ്രാം മാത്രം. ഇന്ന് വിപണിയിൽ 62 […]

Continue Reading