ഇറ്റലിയിൽ നിന്ന് മികച്ച ഗ്രേഡോടെ പി.എച്ച്.ഡി നേടി വയനാട് സ്വദേശി

General

ഇറ്റലിയിൽ നിന്ന് മികച്ച ഗ്രേഡോടെ പി.എച്ച്.ഡി നേടി വയനാട് സ്വദേശി

വയനാട്: ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സലന്റോയിൽ നിന്ന് വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ മികച്ച ഗ്രേഡോടെ യൂറോപ്യൻ പി.എച്ച്.ഡി നേടി. സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻജിനീയറിങ് ഫോർ ഇന്നൊവേഷനിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

അഡ്വാൻസ്ഡ് മെറ്റീരിയൽസ്, എമർജിങ് ടെക്നോളജീസ് എന്നീ മേഖലകളിലായിരുന്നു ഡോ. അമലിന്റെ ഗവേഷണം. പെറോവ്സ്കൈറ്റ് മെറ്റീരിയലുകൾ, ത്രീഡി പ്രിന്റിങ്, സ്കിന്റിലേറ്റർ അധിഷ്ഠിത മെറ്റീരിയലുകളും സാങ്കേതികവിദ്യകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പഠനം.

നൂതന വസ്തുക്കളുടെ വികസനം, അവയുടെ പ്രോസസ്സിങ് രീതികൾ, വിവിധ സാങ്കേതിക-എൻജിനീയറിങ് മേഖലകളിലെ പ്രായോഗിക സാധ്യതകൾ എന്നിവയാണ് ഗവേഷണത്തിൽ പ്രധാനമായും പരിഗണിച്ചത്. മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് രംഗത്തെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും പഠനം ലക്ഷ്യമിട്ടു.

ഡോക്ടറൽ പഠനം മികച്ച ഗ്രേഡോടെ പൂർത്തിയാക്കാനായത് തന്റെ ഗവേഷണ യാത്രയിലെ പ്രധാന നേട്ടമാണെന്ന് ഡോ. അമൽ ചന്ദ്രൻ പറഞ്ഞു. കോടതിയിൽ നിന്നും വിരമിച്ച വി എം രാമചന്ദ്രൻ്റെയും കൽപ്പറ്റ മുൻസിപ്പാലിറ്റി ജീവനക്കാരി സി മജ്ഞുഷയുടേയും മകനാണ് സി അശ്വതി സഹോദരി. അന്താരാഷ്ട്ര തലത്തിൽ മെറ്റീരിയൽ സയൻസ് മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ തുടരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ നിന്നുള്ള ഗവേഷകനെന്ന നിലയിൽ അന്താരാഷ്ട്ര അക്കാദമിക രംഗത്ത് ഡോ. അമൽ നേടിയ ഈ നേട്ടം ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *