കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി കസ്റ്റഡിയില്‍
കൊല്ലം: കരിക്കോട് അപ്പോളോ നഗറില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. കവിത (46) ആണ് വീട്ടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത പ്രതിയായ മധുസൂദനന്‍ പിള്ളയെ (54) പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല. സംഭവസമയത്ത് വീട്ടില്‍ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയല്‍ക്കാരെ വിവരം അറിയിച്ചത്. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. […]
Continue Reading