ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വലിയമല സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ഭാഗം നൽകി ലൈഗിംക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.തുടർനടപടികൾ വേഗത്തിലാക്കാനാണ് പൊലീസിന് നൽകിയ നിർദേശം. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇന്നലെ രാത്രിയാണ് റൂറൽ എസ് പിയുടെ ഓഫീസിൽ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽമാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും താൻ നേരിട്ട ദുരനുഭവം […]

Continue Reading

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു, പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹർഗഞ്ചിലാണ് സംഭവം. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് വെടി ഉതിർത്തത്. പ്രതിയായ സൽമാന്റെ കാലിന് വെടിവെപ്പിൽ പരുക്കേറ്റു. ഗോഹർഗഞ്ചിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സൽമാനായി തിരച്ചിൽ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവിൽ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഭോപ്പാലിലെ 11-ാം വാർഡിൽ നിന്ന് […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്, പുറത്താക്കണമെന്ന് ആവശ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. ഹൈക്കമാൻഡിൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും തീരുമാനം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തി വിവാദം ഉണ്ടാക്കരുതെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടൻ കേസെടുക്കും.തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ […]

Continue Reading

തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ (29.11.2025) അതിതീവ്ര മഴയുണ്ടാകുമെന്നാണ് സൂചന. ആറ് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പടെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. 30ന് ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ […]

Continue Reading

ബണ്ടി ചോര്‍ കൊച്ചിയില്‍, റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് […]

Continue Reading

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 11,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് […]

Continue Reading

എംഡിഎംഎ വാങ്ങിയിട്ട് പണം നല്‍കിയില്ല, കാശ് ചോദിച്ച് വീട്ടില്‍ എത്തി; ആദര്‍ശിന്റെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാട്?

കോട്ടയം: മാണിക്കുന്നത്ത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശിന്റെ (23) കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി കെ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആദര്‍ശിന്റെ കൈയില്‍ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും പണം നല്‍കിയിരുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച […]

Continue Reading

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലുമായി നാല് പേര്‍ പിടിയില്‍, വിപണി വില രണ്ട് കോടിയിലേറെ

കൊച്ചി: രണ്ടു കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നാലുപേര്‍ പിടിയില്‍. സ്ത്രീ ഉള്‍പ്പെടെ രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാന്‍ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. കൊച്ചി മട്ടമ്മലിലെ ലോഡ്ജില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. സമരമുതലി, സുനമണി എന്നിവരാണ് പിടിയിലായ ഒഡിഷ സ്വദേശികള്‍. ആന്ധ്രയില്‍ നിന്നുമാണ് ഇവര്‍ ലഹരി മരുന്ന് കൊച്ചിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ലഹരിമരുന്നു വാങ്ങാനെത്തിയതായിരുന്നു പിടിയിലായ കൊച്ചി പെരുമ്പടപ്പ് […]

Continue Reading

മത്സരരംഗത്ത് ആരെല്ലാം?; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് അന്തിമചിത്രം തെളിയും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലും മത്സരചിത്രം തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള നോട്ടീസ് തിങ്കളാഴ്ച പകല്‍ മൂന്ന് വരെ വരണാധികാരിക്ക് നല്‍കാം. സ്ഥാനാര്‍ഥിയോ നാമനിര്‍ദേശകനോ സ്ഥാനാര്‍ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റോ ആണ് വരണാധികാരിക്ക് നോട്ടീസ് നല്‍കേണ്ടത്. 56,501 വനിതകളും 50,709 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 1,07,211 സ്ഥാനാര്‍ഥികളുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. മലയാളം അക്ഷരമാല […]

Continue Reading

പോസ്റ്റല്‍ ബാലറ്റ് വിതരണം ബുധനാഴ്ച മുതല്‍, അര്‍ഹത ആര്‍ക്കെല്ലാം?; പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നാളെ തുടങ്ങും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തില്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കും. അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. ത്രിതലപഞ്ചായത്തുകളിലേക്ക് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലേക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്. തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമീഷന്‍ ആവശ്യപ്പെട്ടു. […]

Continue Reading