പരിശീലന പറക്കലിനിടെ വിമാനം വയലില്‍ തകര്‍ന്നു വീണു; രണ്ടു മരണം
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു. കാണ്‍പൂരില്‍ ഗംഗാ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. ഗാര്‍ഗ് ഏവിയേഷന്റെ ടെക്‌നാം എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 20 മിനിറ്റിനകം സമീപത്തെ നാതാപൂര്‍വ ഗ്രാമത്തില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ പരിശീലകന്‍ സച്ചിന്‍ ഭാട്ടിയ, കര്‍ണാടക സ്വദേശിയായ ട്രെയിനി പൈലറ്റ് അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. […]
Continue Reading