കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ച്‌ നടി അന്തരിച്ചു

ബംഗാളി നടി മിശ്​തി മുഖർജി അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് മരണം വെള്ളിയാഴ്​ രാത്രിയോടെയാണ് മരണത്തിന്​ കീഴടങ്ങിയത്​. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌ശനിയാഴ്​ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്​താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്​. ശരീരഭാരം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റ് പ്രതികൂലമായി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്ന് കുടുംബം പറയുന്നു. കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ചു. ഇവർ ഒരുപാട് വേദന സഹിച്ചിരുന്നു.  തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ലെന്നും  പ്രസ്താവനയിൽ പറയുന്നു.

Continue Reading

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനെടെ 75,829 കേസുകളാണ് രാജ്യത്ത്

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനെടെ 75,829 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 940 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,01,782. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,37,625 പേർ ചികിത്സയിലാണ്. ഇതുവരെ 55,09,967 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 83.84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.ഏറ്റവും കൂടുതൽ രോഗബാധിതരുള്ള […]

Continue Reading

കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്നുമുതൽ.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്നുമുതൽ. ഒക്ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികൾ നിശ്ചയിച്ചിരിക്കുന്നത്.  രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിലാണ് തുടക്കം. നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. 6 ന് ഹരിയാനയിലും റാലി നടത്തും. പഞ്ചാബിലും ഹരിയാനയിലും വൻ കർഷക പ്രക്ഷോഭത്തിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന കിസാൻ ട്രാക്ടർ റാലി […]

Continue Reading

കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണംഃകെജ്‌രിവാൾ

ഉത്തർപ്രദേശിലെ ഹത്രാസ് സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലാണ് ഇവർ പങ്കെടുത്തത്. നൂറു കണക്കിനാളുകളാണ് പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ ഉണ്ടായത്.ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഏറ്റവും ദു:ഖത്തോടെയാണ് തങ്ങളിവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവാനുള്ളത്. നീതി ലഭിക്കും വരെ സമ്പത്തിൽ പോരാട്ടം ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

Continue Reading

രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും

വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ 230 ൽ 144 സീറ്റുകളിൽ മത്സരിക്കും കോൺഗ്രസിന് 70 ഉം ഇടതുപക്ഷ പാർട്ടികൾക്ക് 29 ഉം സീറ്റുകൾ ലഭിക്കും. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന മഹാ സഖ്യം ശനിയാഴ്ച പ്രഖ്യാപിച്ചതാണ് ഇക്കാര്യം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസും ഇടതുപക്ഷവുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ഒക്ടോബർ 28, നവംബർ 3, […]

Continue Reading

ട്യൂഷൻ ക്ലാസിൽ നിന്ന് 14 കുട്ടികൾക്ക് കോവിഡ് ബാധിച്ചു;അധ്യാപക ദമ്പതികൾക്കെതിരെ നടപടി

ആന്ധ്രപ്രദേശിൽ ട്യൂഷൻ ക്ലാസിൽ നിന്ന് 14 കുട്ടികൾക്ക് കോവിഡ് ബാധിച്ചു. ​ഗുണ്ടൂരിൽ ട്യൂഷൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾക്കും ചിലരുടെ രക്ഷിതാക്കൾക്കും രോ​ഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. എട്ടിനും 12നും ഇടയിൽ പ്രായമുള്ള 14 കുട്ടികളാണ് ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തിയിരുന്നത്. ട്യൂഷൻ നടത്തിയിരുന്ന അധ്യാപക ദമ്പതികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നരസരപേട്ടിലെ ജൂനിയർ കോളേജ് അധ്യാപകനാണ് ട്യൂഷൻ നടത്തിയിരുന്നത്. ​ഗർഭിണിയായിരുന്ന ഇയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരിൽ അധ്യാപക ദമ്പതികൾക്കെതിരെ നടപടി സ്വീരിച്ചതായി ജില്ലാ […]

Continue Reading

പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞു

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലേക്ക് പുറപ്പെട്ടു. ഇതിനിടെ പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാഹുലിന്റെ യാത്രയെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു ആഗ്രയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രാഹുല്‍ ഗാന്ധിയും സംഘവും സന്ദര്‍ശനം പ്രഖ്യാപിച്ചതോടെ ഡല്‍ഹി- നോയിഡ പാത അടച്ചു. കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സംഘത്തിനൊപ്പം പോകേണ്ടിയിരുന്ന യുപി പി സി സി […]

Continue Reading

ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 1,00,842 പേർ മരിച്ചതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയലം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്കു മുന്നിൽ. യുഎസിൽ 2,07,791 പേരും ബ്രസീലിൽ 1,44,680 പേരും മരിച്ചു.‌കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് രോഗികൾ 64,73,544 ആയി. നിലവിൽ […]

Continue Reading

മൊറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

മൊറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. രണ്ട് കോടി വരെയുള്ള വായ്പകൾക്ക് ആണ് ഇളവ് അനുവദിക്കുക.ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാദ്ധ്യത ബാങ്കുകൾക്ക് ഉണ്ടാകും എന്നാണ് കണക്കാക്കെപ്പടുന്നത്. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് […]

Continue Reading

കോവിഡ് വന്നാൽ ആദ്യം മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറിക്ക് കോവിഡ്

ന്യൂഡൽഹി: കോവിഡ് ബാധിച്ചാൽ ആദ്യംപോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെകെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയസെക്രട്ടറി അനുപം ഹസക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അനുപംഹസയെ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗവിവരംഇദ്ദേഹം തന്നെ സമൂഹമാധ്യമത്തിലൂടെഅറിയിക്കുകയായിരുന്നു.ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റഅനുപം ഹസ സൗത്ത് 24 പർഗാനാസ്ജില്ലയിൽ പാർട്ടി യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട്സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.തുടർന്ന് അനുപം ഹസക്കെതിരെ പൊലീസ്കേസെടുത്തിരുന്നു.

Continue Reading