അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു
അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ ശെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീർ സെൽവത്തിന്റെ ആവശ്യം. 2017 ൽ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ ലയിച്ചപ്പോൾ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.പി തങ്കമണി, എസ്പി വേലുമണി, ഡി.ജയകുമാർ, ഡെപ്യൂട്ടി കോർഡിനേറ്റർമാരായി കെപി […]
Continue Reading