ചൈബാസ ട്രഷറി കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആർ.ജെ.ഡി)അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്​ ജാമ്യം

പാട്​ന: ചൈബാസ ട്രഷറി കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആർ.ജെ.ഡി)അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്​ ജാമ്യം. ജാർഖണ്ഡ് ഹൈകോടതിയാണ്​ ലാലുവിന്​ ജാമ്യം അനുവദിച്ചത്​. എന്നാൽ ദുംക ട്രഷറി കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ലാലു ജയിൽ തന്നെ തുടരും. 72 കാരനായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് കഴിയുന്നത്.ലാലു പ്രസാദ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ 950 കോടിയുടെ കാലിത്തീറ്റ അഴിമതി കേസുമായി ബന്ധപ്പെട്ട് 1992-93 കാലഘട്ടത്തിൽ ചൈബാസ ട്രഷറിയില്‍ നിന്ന് 33.67 […]

Continue Reading

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ഇനി ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച് മുന്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും നടിയുമായ സന ഖാന്‍

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്‍റെ പുതിയ തീരുമാനം ലോകത്തെ അറിയിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന ഓര്‍ത്തെടുക്കുന്നത്. ദംഗല്‍ നായിക സൈറ വസീം അഭിനയം അവസാനിപ്പിച്ച് കൃത്യം ഒരു വര്‍ഷമാകുന്ന വേളയിലാണ് സന ഖാന്‍ തന്‍റെ […]

Continue Reading

7 മാസത്തിനിടെ തൃശൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് 3 തവണ, രാജ്യത്ത് ആദ്യം, പഠനം നടത്താൻ ഐസിഎംആർ

മൂന്ന് തവണ കോവിഡ് ബാധിതനായ യുവാവിനെക്കുറിച്ച് പഠനം നടത്താൻ ഐസിഎംആർ.  പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.മാർച്ചിൽ മസ്കത്തിലെ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. തൃശൂരിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്നു […]

Continue Reading

കോവിഡില്ലാത്ത നാട്‌ സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായി മാറികൊണ്ടിരിക്കുന്നു . അതും എല്ലാം സാധരണ പോലെ നടക്കുന്നൊരു ഇന്ത്യൻ പ്രദേശം

കോവിഡില്ലാത്ത നാട്‌ സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായി മാറികൊണ്ടിരിക്കുന്നു . അതും എല്ലാം സാധരണ പോലെ നടക്കുന്നൊരു സ്ഥലം .ഇന്ത്യയിൽ കോവിഡ് വരിഞ്ഞുമുറുക്കാൻ തുടങ്ങിയിട്ട് ഏകദേശം എട്ട് മാസമായി. എന്നാൽ ഇക്കാലമത്രയും അരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് കേസ് പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരേയൊരു പ്രദേശമുണ്ട് ഇന്ത്യയിൽ. രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് കൊറോണയെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന പ്രദേശം.64000 പേരാണ് വിവിധ ദ്വീപുകളിലായി താമസിക്കുന്നത്. ദ്വീപിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വരുന്നവർക്ക് ക്വാറൻ്റൈൻ […]

Continue Reading

മരത്തിനും കാറിന്റെ ഡോറിനും ഇടയില്‍പെട്ട് സ്വന്തം വീടിന് മുന്നില്‍ സ്തീ മരിച്ചു

ബംഗളൂരു: മരത്തിനും കാറിന്റെ ഡോറിനും ഇടയില്‍പെട്ട് സ്വന്തം വീടിന് മുന്നില്‍ സ്തീ മരിച്ചു. ബംഗളൂരുവിലുണ്ടായ അപകടത്തില്‍ നന്ദിനി റാവു (45) ആണ് മരിച്ചത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സദാശിവ നഗര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.റിവേഴ്‌സ് ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഓണ്‍ ചെയ്തപ്പോള്‍ പിന്നിലേക്ക് നീങ്ങുകയായിരുന്നത്രെ. ഇതോടെ മരത്തിന് അടുത്തായിരുന്ന സ്ത്രീ കാറിനും മരത്തിനും ഇടയില്‍ പെടുകയായിരുന്നു.

Continue Reading

കേന്ദ്ര മന്ത്രി രാം വിലാസ്​​ പാസ്വാൻ (74) അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാം വിലാസ്​​ പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്​ത്രക്രിയക്ക്​ ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ അന്ത്യം. അഞ്ച്​ ദശാബ്​ദക്കാലമായി രാഷ്​ട്രീയത്തിലുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന ദലിത്​ നേതാവ്​ കൂടിയാണ്​.

Continue Reading

അര്‍ണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു. ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു.ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് അറിയിച്ചു.സംഭവത്തില്‍ കമ്മീഷര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് അര്‍ണാബ് നടത്തിക്കൊണ്ടിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണറുടെ നടപടികള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പരം ബിര്‍ സിംഗ് തീര്‍ക്കുന്നതെന്നാണ് അര്‍ണാബ് പറയുന്നത്.അതേസമയം, ടി.ആര്‍.പി […]

Continue Reading

അഭിപ്രായ സ്വാതന്ത്ര്യമാണ് വർത്തമാന ഇന്ത്യയിൽ ഏറ്റവും ദുരുപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിമര്‍ശിച്ചു. തുടര്‍ന്ന്, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവും, കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വര്‍ഗീയവത്കരണത്തിന് ശ്രമിച്ചുവെന്ന ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Continue Reading

രാജ്യത്ത് അരി കയറ്റുമതി ചെയ്യുന്നതിൽ ഈ വർഷം 42 ശതമാനത്തോളം വര്‍ധനവ്

രാജ്യത്ത് അരി കയറ്റുമതി ചെയ്യുന്നതിൽ ഈ വർഷം 42 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി. 99 ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തത്. ബസുമതി ഇനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും ഇന്ത്യ അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് സാധാരണയായി ഇന്ത്യയില്‍ നിന്ന് അരി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്‌ലാന്‍ഡില്‍ ഈ വര്‍ഷം തുടക്കത്തിലുണ്ടായ വരള്‍ച്ച നെല്‍കൃഷിയെ […]

Continue Reading

വി കെ ശശികല ജയിൽ മോചിതയാകുന്നതിന് മുന്നോടിയായി ഏതാണ്ട് 2,000 കോടി രൂപയോളം വിലമതിക്കുന്ന അവരുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

വി കെ ശശികല ജയിൽ മോചിതയാകുന്നതിന് മുന്നോടിയായി ഏതാണ്ട് 2,000 കോടി രൂപയോളം വിലമതിക്കുന്ന അവരുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികല ജയിൽ മോചിതയാകാൻ ഇനി ഏതാണ്ട് മൂന്ന് മാസം കൂടി ഉണ്ട്.ജയലളിത മുഖ്യപ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ലാണ് വി കെ ശശികല ജയിലിലടക്കപ്പെടുന്നത്. 69 കാരിയായ ശശികലയെ ജനുവരി അവസാനത്തോടെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിച്ചേക്കുമെന്നാണ് […]

Continue Reading