സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ ശ്രീനഗറില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ശ്രീനഗര്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ ജമ്മുകാഷ്മീരിലെ ശ്രീനഗറില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യം പഴയ ബര്‍സുള്ള മേഖലയില്‍ ഉണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ നടത്തിയിരുന്നു.ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയും എന്നാൽ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട ഒരു ഭീകരൻ ലഷ്കര്‍ ഇ തൊയിബയുമായി ബന്ധമുള്ള പാക് ഭീകരന് സയ്ഫുള്ളയാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
Continue Reading