ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഹ്തി തടങ്കലില്‍ നിന്ന് മോചിതയായി. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഹ്തി തടങ്കലില്‍ നിന്ന് മോചിതയായി. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്.ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെഹബൂബ മുഫ്തിയെ ഉടന്‍ മോചിതയാക്കും- എന്നായിരുന്നു ട്വീറ്റ്.‘മിസ് മുഫ്തിയുടെ തടങ്കല്‍ ഒടുവില്‍ അവസാനിക്കുന്നു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു- എന്നായിരുന്നു വാര്‍ത്ത സ്ഥിരീകരിച്ച് മെഹബൂബയുടെ ഔദ്യോഗിക ട്വീറ്റ്. […]

Continue Reading

യോഗ പരിശീലകൻ ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു

യോഗ പരിശീലകൻ ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ യോഗ പരിശീലകന് പരിക്കേറ്റിട്ടില്ല.മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ആനയുടെ പുറത്തിരുന്ന് യോഗ ചെയ്യുന്നതിന് ഇടയിൽ ആന അനങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണതിന് പിന്നാലെ പൊടിതട്ടി പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം.

Continue Reading

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പിന് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് കാമധേനു ആയോഗ്

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പിന് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ‘ഗോസത്വ കവച്’​ എന്ന പേരിലുള്ള ചിപ്പ്​ റേഡിയേഷനെ ചെറുക്കുമെന്ന്​ ​ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ്​ ‌അവകാശവവാദം. ചിപ്പും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു.മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കാത്തിരിയ വ്യക്തമാക്കി.രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ‘ഗോസത്വ കവച്​’ ചിപ്പ് വികസിപ്പിച്ചത്. റേഡിയേഷൻ […]

Continue Reading

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു.

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,75,881 ആയി.706 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവിൽ 8,38,729 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്‍റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി രാജ്യത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. […]

Continue Reading

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവർത്തകർക്കുമെതിരെ കേസ് ഫയൽ ചെയ്ത് പ്രമുഖ ചലച്ചിത്ര സംഘടനകൾ

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവർത്തകർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിർമാതാക്കളും ചലച്ചിത്ര സംഘടനകളും. ബോളിവുഡ് വ്യവസായത്തെ അപകീർത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.ബോളിവുഡിലെ 34 മുൻനിര നിർമാതാക്കൾ, നാല് ചലച്ചിത്ര സംഘടനകൾ എന്നിവ ചേർന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവർത്തകർക്കുമെതിരേ അപകീർത്തിക്ക് കേസ് ഫയൽ ചെയ്തത്.ഒക്ടോബർ 12 ന് ഡൽഹി ഹൈക്കോടതിയിലാണ് സിവിൽ കേസ് ഫയൽ ചെയ്തത്.നടൻ അമീർ ഖാന്റെ അമീർ ഖാൻ പ്രൊഡക്ഷൻസ്, […]

Continue Reading

സ്വന്തം മകളായിരുന്നെങ്കില്‍ ഇങ്ങനെ സംസ്‌കാരിക്കുമായിരുന്നോഃ അലഹബാദ് ഹൈക്കോടതി.

ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ രാത്രിയില്‍ സംസ്‌കരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സ്വന്തം മകളായിരുന്നെങ്കില്‍ ഇങ്ങനെ സംസ്‌കാരിക്കുമായിരുന്നോ. പെണ്‍കുട്ടി സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടവും പൊലീസും ഇതേ രീതിയിലായിരിക്കുമോ സംസ്‌കാരം നടത്തുകയെന്ന് കോടതി ചോദിച്ചു

Continue Reading

കുന്നിന്‍മുകളിലെ കോട്ടയിലേക്കുള്ള ചെങ്കുത്തായ കയറ്റം പരസഹായമില്ലാതെ കയറി 68കാരി

കുന്നിന്‍മുകളിലെ കോട്ടയിലേക്കുള്ള ചെങ്കുത്തായ കയറ്റം പരസഹായമില്ലാതെ കയറി 68കാരി. മഹാരാഷ്ട്രയില്‍ നാഷികിലുള്ള ഹരിഹര്‍ കോട്ടയിലേക്ക് കുത്തനെയുള്ള ചവിട്ടുപടികളാണ് 68കാരി കയറി സാമൂഹിക മാധ്യമങ്ങളുടെ കൈയടി നേടിയത്. 80 ഡിഗ്രി ചെരിവിലുള്ളതാണ് ഈ കയറ്റം. ഇടുങ്ങിയ പാറക്കല്ല് കൊണ്ടുള്ള ചവിട്ടുപടികളാല്‍ പ്രശസ്തമാണ് ഈ കോട്ട. പലപ്പോഴും പ്രൊഫഷനല്‍ കയറ്റക്കാര്‍ക്ക് പോലും ഈ കയറ്റം ദുര്‍ഘടമാണ്. എന്നാല്‍ സാരിയുടുത്ത 68കാരി പടവുകളില്‍ പിടിച്ച് കയറുകയായിരുന്നു മുകളിലെത്തിയപ്പോള്‍ കൈയടികളും വിസിലടികളുമായി സന്ദര്‍ശകര്‍ വയോധികയെ സ്വീകരിച്ചു. മുത്തശ്ശി കുന്ന് കയറുന്ന വീഡിയോ പലരും […]

Continue Reading

100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഗ്വാളിയർ രാജമാത വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ച്‌ നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 100 രൂപയുടെ നാണയത്തിൻ്റെ പ്രകാശനം നിര്‍വഹിച്ചത്.ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ വ്യക്തിയായിരുന്ന ലേഖ ദിവ്യേശ്വരി ദേവി എന്ന വിജയ രാജെ സിന്ധ്യ ഗ്വാളിയോറിലെ രാജ്മാതാ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ ഗ്വാളിയോർ മഹാരാജാവ് ജിവാജിറാവു സിന്ധ്യ അവസാനത്തെ ഭരണാധികാരിയെന്ന നിലയിൽ ദേശത്തിലെ ഏറ്റവും ഉയർന്ന രാജകീയ വ്യക്തിത്വത്തിനുടമയായി അവരെ […]

Continue Reading

ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്

ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.പ്രതിഷേധങ്ങളിലൂടെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്ത് […]

Continue Reading

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും;മോഹ വാഗ്ദാനങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്.  പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്‌ക്കേണ്ടത്.ഇതില്‍ […]

Continue Reading