ലാലു തികഞ്ഞ ആന്ധവിശ്വാസി,തന്നെ കൊലപ്പെടുത്താൻ മന്ത്രവാദം നടത്തി; ആരോപണവുമായി മോദി

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ​ആരോപണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി രം​ഗത്ത്. കടുത്ത അന്ധവിശ്വാസമുള്ളയാളാണ് ലാലുപ്രസാദ് യാദവെന്നും മൂന്ന് വർഷം മുമ്പ് തന്നെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ലാലു പ്രസാദ് യാദവ് മന്ത്രവാദം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ലാലു പ്രസാദ് യാദവ് വെള്ളകുർത്ത ധരിക്കുന്നത് ഒഴിവാക്കിയത്. മന്ത്രവാദിയായ ശങ്കർ ചരൺ ത്രിപാഠിയെ ആർ.ജെ.ഡിയുടെ വക്താവാക്കിയതിനു കാരണം ലാലുവിന്റെ അന്ധവിശ്വാസമാണെന്ന്- സുശീൽ ട്വിറ്ററിലെഴുതി.

Continue Reading

രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാദേവിക്കായി നിർമിക്കണമെന്ന് ചിരാ​ഗ് പാസ്വാൻ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പുതിയ പ്രഖ്യാപനവുമായി ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ രം​ഗത്ത്.അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാദേവിക്കായി നിർമിക്കണമെന്നാണ് ആ​ഗ്രഹമെന്ന് ചിരാ​ഗ് പാസ്വാൻ പറഞ്ഞു. സീതാദേവിയല്ലാതെ ശ്രീരാമൻ അപൂർണ്ണമാണ്. അതിനാൽ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിർമിക്കണമെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ചിരാ​ഗ് പാസ്വാൻ പറഞ്ഞു.അതേ സമയം തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിൽ അടയ്ക്കുമെന്ന് ചിരാഗ് പസ്വാൻ തിരഞ്ഞെടുപ്പ് […]

Continue Reading

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എംഎൽ‌എ ബി.ജെ.പിയിൽ ചേർന്നു

മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് എം‌എൽ‌എ രാഹുൽ സിംഗ് സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. മണിക്കൂറുകൾക്ക് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ ഭോപ്പാലിൽ വച്ച് രാഹുൽ സിംഗ് ബി.ജെ.പിയിൽ ചേർന്നു.ജൂലൈ മുതൽ ബിജെപിയിൽ ചേരുന്ന നാലാമത്തെ കോൺഗ്രസ് എം‌എൽ‌എയാണ് ഇദ്ദേഹം. ദാമോയിൽ നിന്നുള്ള നിയമസഭാംഗമായ രാഹുൽ സിംഗ് ആക്ടിംഗ് സ്പീക്കർ രാമേശ്വർ ശർമയ്ക്ക് രാജി നൽകുകയായിരുന്നു. ദാമോ പ്രദേശത്തെ എം‌എൽ‌എ രാഹുൽ സിംഗ് സ്ഥാനമൊഴിഞ്ഞത് […]

Continue Reading

‘പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത്ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്‌’

‘പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സാംസ്‌കാരിക അധഃപതനത്തിനും, മൂല്യച്ച്യുതിക്കും കാരണമാകും’ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയാല്‍ അത് സാംസ്‌കാരിക അധഃപതനത്തിനും, മൂല്യച്ച്യുതിക്കും കാരണമാകും. മാത്രമല്ല ഇത് പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും സമസ്ത നേതാക്കള്‍ പറയുന്നു. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വികസിതരാജ്യങ്ങളിലുള്‍പ്പടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ […]

Continue Reading

പ്രചരണത്തിനിടെ ജനതാദൾ സ്ഥാനാർഥിയെ വെടിവെച്ചു കൊന്നു

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനതാദൾ രാഷ്ട്രവാദി പാർട്ടി (ജെ.ഡി.ആർ) സ്ഥാനാർഥിയെ വെടിവെച്ചു കൊന്നു.ജെഡിആർ നേതാവും ബിഹാർ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായിരുന്ന ശ്രീ നാരായൺ സിങും പാർട്ടി പ്രവർത്തകൻ സന്തോഷ് കുമാറുമാണ് കൊല്ലപ്പെട്ടത്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. ഷിയോഹർ ജില്ലയിലെ ഹാത്സർ ഗ്രാമത്തിലായിരുന്നു കൊലപാതകം.അക്രമികളിൽ ഒരാളെ സ്ഥാനാർഥിയുടെ അനുയായികൾ മർദിച്ച് കൊന്നു.ബൈക്കിലെത്തിയ സംഘം നാരായൺ സിംഗിനും അനുയായികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കൊല്ലപ്പെട്ട സ്ഥാനാർഥി ശ്രീനാരായൺ സിങിനെതിരെ 30ഓളം ക്രിമിനൽ കേസുകളുണ്ടെന്ന് […]

Continue Reading

രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 70 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 70 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 44 ശതമാനവും നാലു സംസ്ഥാനങ്ങളില്‍നിന്നാണെന്നും മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.

Continue Reading

ദമ്പതികൾക്ക് സന്തോഷ വാർത്ത. പ്രതിമാസം 6000 രൂപ

ദമ്പതികളെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണിത്. കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായയാണ് ഈ ഒരു പെൻഷൻ പദ്ധതി ആരംഭിച്ചത്. വിവാഹം കഴിഞ്ഞ മുപ്പത് വയസ്സിനു മുകളിലുള്ള ദമ്പതികൾക്കാണ് ഈ ഒരു ആനുകൂല്യം ലഭിക്കാൻ പോകുന്നത്.പ്രതിമാസം 100 രൂപ വീതം നിക്ഷേപിച്ചു കൊണ്ട് 72000 രൂപ വരെ പെൻഷൻ ഉറപ്പിക്കാവുന്ന കേന്ദ്ര സർക്കാരിന്റെ ഒരു കിടിലൻ പദ്ധതിയാണിത്. “ശ്രം യോഗി മന്ദൻ യോജന “എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയിലേക്ക് […]

Continue Reading

രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കും; സർക്കാരിന്റെ ആശ്വാസപ്രഖ്യാപനം

മൊറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും. കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാർ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ് […]

Continue Reading

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി. 54,044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി. 54,044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 717 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്.നിലവില്‍ 7,40,090 പേരാണ് ചികിത്സയിലുള്ളത്. 61,775 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ കോവിഡ് മുക്തി നേടിയവര്‍ 67,95,103 ആയി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

Continue Reading

ഇന്ത്യയിൽ പൗരത്വം ഭേ​ദ​ഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.

ഇന്ത്യയിൽ പൗരത്വം ഭേ​ദ​ഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും നദ്ദ പറഞ്ഞു.ബംഗാളിൽ പൊതുജന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വനിയമം പാർലമെന്റിൽ പാസായതാണ്. നിങ്ങൾക്കെല്ലാവർക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി തങ്ങൾ പ്രതിജ്ഞാബദ്ദരാണ്.

Continue Reading