16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങി

16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി സംശയം. മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി പോയ വണ്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയിലെത്തിയില്ല. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതിയുടെ വിതരണ കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ 25നാണ് സവാള കയറ്റിവിട്ടത്. 25 ടണ്‍ സവാളയാണ് കയറ്റിവിട്ടത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡ്രൈവറും വണ്ടിയും കൊച്ചിയില്‍ എത്തിയില്ല. ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയായിട്ടും കാണാതായതോടെ മാര്‍ക്കറ്റില്‍ സവാള മൊത്തവില്‍പന നടത്തുന്ന അലി മുഹമ്മദ് സിയാദ് പൊലീസില്‍ പരാതി […]

Continue Reading

വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍.

സ്കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ പൊലീസാണ് സാമുവല്‍ ജയ്സുന്ദര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ‌2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്സുന്ദര്‍ എന്ന സുവിശേഷ പ്രാസംഗികന്‍ അശ്ലീല സന്ദേശമ അയച്ചതായി വിദ്യാര്‍ഥിനി പരാതിപ്പെട്ടതിന് പിന്നാലെ നിരവധിപ്പേരാണ് സമാന പരാതികളുമായി എത്തിയിരിക്കുന്നത്. പോക്സോ നിയമം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ സ്ക്രിപ്ചര്‍ യൂണിയന്‍റെ ഭാഗമാണ് സാമുവല്‍. ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. […]

Continue Reading

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നവംബര്‍ മൂന്നിന് മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും അവഗണിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ കമല്‍നാഥിന് താരപ്രചാരക പദവി ഉണ്ടാകില്ല. അതിനാല്‍ തുടര്‍ന്ന് കമല്‍നാഥ് പങ്കെടുക്കുന്ന എല്ലാ പ്രചാരണ പരിപാടികളുടെയും ചിലവ് അതത് സ്ഥാനാര്‍ഥികള്‍ വഹിക്കണമന്നും കമ്മീഷന്‍ അറിയിച്ചു. ബിജെപിയുടെ വനിതാ […]

Continue Reading

25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന്

പാര്‍ട്ടിയുടെ ഒരു എം എല്‍ എയെ 25 കോടിക്ക് ബി ജെപി വാങ്ങായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന് ബി ജെ പി നേതാവ് കൂടിയായ വിജയ് രൂപാണി പറഞ്ഞു. അടുത്തമാസം മൂന്നിന് എട്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗായി സുരേന്ദ്രനഗറില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഹാത്മ ഗാന്ധിയുടെ ഒരു ആദര്‍ശവുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മഹാത്മാ ഗാന്ധിയുടേതല്ല, […]

Continue Reading

‘എന്നെ പറഞ്ഞു മനസ്സിലാക്കാൻ അവർ ക്ഷമ കാണിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു’

കോൺ​ഗ്രസിൽ നിന്ന് ബി.ജെ.പിയിൽ എത്തിയതിന് പിന്നാലെ വിശദീകരണവുമായി നടി ഖുശ്ബു സുന്ദർ. തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മുരുകൻ പല തവണ നേരിൽ കണ്ടാണ് അവരുടെ രാഷ്ട്രീയം തന്നെ പറഞ്ഞു മനസ്സിലാക്കിയതെന്ന് ഖുശ്ബു പറഞ്ഞു. എന്നെ പറഞ്ഞു മനസ്സിലാക്കാൻ അവർ ക്ഷമ കാണിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

Continue Reading

‘അലാവുദ്ദീന്റെ അദ്ഭുതവിളക്ക്’ രണ്ടരക്കോടിക്ക് വാങ്ങിയ ഡോക്ടർ വിഡ്ഢിയായി

അലാവുദ്ദീന്റെ അദ്ഭുതവിളക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തർപ്രദേശിലെ ഡോക്ടറിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത സംഘം പിടിയിലായി. അലാവുദ്ദീൻ കഥയിലെ അദ്ഭുതവിളക്കിനോട് രൂപസാദൃശ്യമുള്ള സാധാരണവിളക്ക് നൽകിയായിരുന്നു തട്ടിപ്പ്. വിളക്ക് വാങ്ങി ഉപയോഗിച്ചപ്പോഴാണ് ഡോക്ടർ തട്ടിപ്പ് മനസിലാക്കുന്നത്. പിന്നാലെ നൽകിയ പരാതിയിലാണ് വിളക്ക് നൽകി പണം തട്ടിയ രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.യു.പി.ഖൈർ നഗറിലെ ഡോക്ടർ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. ഇസ്​ലാമുദ്ദീൻ എന്ന മന്ത്രവാദിയിലൂടെയാണ് വിളക്കിനെ പറ്റി ഡോക്ടർ അറിയുന്നത്. അത് കൈവശമുണ്ടെങ്കിൽ അദ്ഭുത സിദ്ധി ലഭിക്കുമെന്ന് ഇയാൾ ഡോക്ടറെ വിശ്വസിപ്പിച്ചു. […]

Continue Reading

കരിപ്പൂര്‍ വിമാനാപകടം: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുക ലഭിക്കും

കോഴിക്കോട് | 21 മരണപ്പെടുകയും നിരവധി പേര്‍ക്ക് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാനാപകടത്തിലെ ഇന്‍ഷൂറന്‍സ് ക്ലെയിമില്‍ തീരുമാനം. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തിലെ ഇരകള്‍ക്കും ബന്ധുക്കള്‍ക്കുമായി 660 കോടിയുടെ ക്ലെയിമാണ് തീരുമാനമായത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. 89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 51 ദശലക്ഷം ഡോളര്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും […]

Continue Reading

തന്റെ ജോലിക്കാരന് ലക്ഷങ്ങൾ വിലവരുന്ന കാർ സമ്മാനിച്ച് നടി

വിശേഷ ദിനത്തിൽ തന്‍റെ ജോലിക്കാരിൽ ഒരാള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് .താൻ സിനിമാരംഗത്ത്  അരങ്ങേറ്റം കുറിച്ചത് മുതൽ കൂടെയുള്ള ജീവനക്കാരനാണ് താരത്തിന്റെ സർപ്രൈസ് സമ്മാനത്തിന് അർഹനായത്. ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് ഇദ്ദേഹത്തിന് ‌കാർ സമ്മാനിക്കാൻ നടിയെത്തിയത്. ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരെ വന്നതിനാൽ താരം വേഷം മാറ്റിയിരുന്നില്ല.ആദ്യമായല്ല ജാക്വിലിൻ തന്റെ ജോലിക്കാർക്ക്   സമ്മാനം നൽകുന്നത്. ഇതിന് മുൻപ് മേക്കപ്പ് ആർടിസ്റ്റിനായിരുന്നു നടി കാർ സമ്മാനിച്ചത്.

Continue Reading

കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അടുത്ത 3 മാസം നിർണായകമെന്നും ആരോഗ്യമന്ത്രാലയം

രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ രോഗമുക്തർ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സർക്കാർ പറഞ്ഞു. കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിർണായകമെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. പ്രതിദിന കണക്കുകളില്‍ രോഗമുക്തർ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. രാജ്യത്ത് രോഗബാധിതർ 80 ലക്ഷം കടന്നെങ്കിലും 6 ലക്ഷത്തോളം പേരാണ് ചികിത്സയില് ഉള്ളത്.ആകെ മരണം 1,20,510 ആയി. പത്തര ലക്ഷം സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു.അതേസമയം […]

Continue Reading

ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരാണ് നിര്‍മ്മിച്ചതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണന്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരാണ് നിര്‍മ്മിച്ചതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യസേതു ആപ്പ് ആരാണ് നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ലഭ്യമല്ല. വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Continue Reading