മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളര്‍ച്ച്ക്ക് എപ്പോഴും സംഭാവനകള്‍ നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗി ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള ആളുകളെ ആകര്‍ഷിക്കുന്നതാണ്. ഇത് കേരളത്തെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. കേരളത്തിന്റെ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്

Continue Reading

ബിജെപിയിലെത്തിയെങ്കിലും മനസ് മാറിയിട്ടില്ല’; കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

‘ബിജെപിയിലെത്തിയെങ്കിലും മനസ് മാറിയിട്ടില്ല’; കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ, നാക്കുപിഴ ബിജെപി റാലിയിൽകോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂർണ്ണമായും പാർട്ടി മാറിയിട്ടില്ല.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപി പ്രചാരണത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് വന്ന നാക്കുപിഴയാണ് ചർച്ചയാവുന്നത്.‘കൈപ്പത്തി ചിഹ്നനമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര’ എന്ന് പറയുമ്പോഴേക്കും സിന്ധ്യക്ക് തന്റെ പിഴവ് മനസിലായി. എന്നാൽ സിന്ധ്യക്ക് വന്ന അമളി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

Continue Reading

ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേര്‍ച്ച; ബാങ്ക് മാനേജർ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ജോലി ലഭിച്ചാൽ ജീവൻ പോലും തരാമെന്ന നേർച്ച നിറവേറ്റൻ അസി. ബാങ്ക് മാനേജറായ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് വര്‍ഷങ്ങള്‍ക്കു മുൻപുള്ള നേർച്ച നിറവേറ്റാൻ ആത്മഹത്യ ചെയ്തത്. തന്റെ നേർച്ച നിറവേറ്റുകയാണെന്ന ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍പ്പാളത്തില്‍ ഛിന്നഭിന്നമായി മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു.ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് […]

Continue Reading

തമിഴ്‌നാട്ടിൽ കൃഷിവകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു.

തമിഴ്‌നാട്ടിൽ കൃഷിവകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. ഇന്ന് പുലർച്ചെ അന്തരിച്ചത്.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് സേലത്തേക്കുള്ള യാത്രാമധ്യേയാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്ന് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്.മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്. ഭരണ നിപുണതയും ലാളിത്യവും […]

Continue Reading

തമിഴ്‌നാട് സർക്കാർ കൂടുതൽ ഇളവുകളിലേക്ക്

കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിലെ ഒൻപതും അതിനു മുകളിലുള്ള ക്ലാസുകളും കോളേജുകളും നവംബർ 16 മുതൽ വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് തമിഴ്‌നാട് സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു.50 ശതമാനം ഇരിപ്പിടവുമായി തിയേറ്ററുകൾക്കും നവംബർ 10 മുതൽ തുറക്കാൻ അനുവാദമുണ്ട്. മൃഗശാലകൾ, അമ്യൂസ്‌മെന്റ്, എന്റർടൈൻമെന്റ് പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയും നവംബർ 10 മുതൽ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. മാർച്ച് മുതൽ നിലവിലുള്ള ലോക്ക്ഡൗണിനാണ് സർക്കാർ ഇളവ് നൽകുന്നത്.നവംബർ 16 മുതൽ മത, സമുദായ, സാംസ്കാരിക സമ്മേളനങ്ങൾ അനുവദിക്കും. […]

Continue Reading

‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’; പ്രശാന്ത് ഭൂഷണ്‍

മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്‌സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്.‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

Continue Reading

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 81 ലക്ഷം കടക്കും

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 81 ലക്ഷം കടക്കും. പ്രതിദിന രോഗികളുടെ കണക്ക് അര ലക്ഷത്തില്‍ താഴെയായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 6190 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 127 മരിച്ചു. 8241 പേര്‍ കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 5891 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3589 ഉം ,പശ്ചിമബംഗാള്‍ 3,979 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ […]

Continue Reading

സോണിയയ്ക്ക് പിൻഗാമി; സംഘടനാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം

ന്യൂഡൽഹിഃ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി നടപടിയാരംഭിച്ചു. വോട്ടവകാശമുള്ള എഐസിസി അംഗങ്ങളുടെ പട്ടിക കൈമാറാൻ നിർദേശിച്ച് സംസ്ഥാന പിസിസി അധ്യക്ഷന്മാർക്കു തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി കത്തയച്ചു.തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എഐസിസി സമ്മേളനം വിളിച്ചുചേർക്കുമെന്നും മിസ്ത്രി വ്യക്തമാക്കി. അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു പിന്നാലെയാണു സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു പാർട്ടി കടന്നത്. മിസ്ത്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ […]

Continue Reading

പാട്ടക്കരാർ റദ്ദാക്കിയെന്ന കേസ്‌;120 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് ഫെഡറൽ കോടതി

ബെംഗളൂരു • പാട്ടക്കരാർ റദ്ദാക്കിയെന്ന കേസിൽ, ഐഎസ്ആർഒയുടെ വാണിജ്യവിഭാഗം ആൻട്രിക്സ് കോർപറേഷൻ ബെംഗളൂരുവിലെ ദേവാസ് മൾട്ടിമീഡിയ സർവീസസ് ലിമിറ്റഡിന് 120 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് ഫെഡറൽ കോടതി.70 മെഗാഹെട്സ് എസ് ബാൻഡ് സ്പെക്ട്രം ദേവാസിനു നൽകാനുള്ള 2005ലെ കരാറാണ് 2011ൽ റദ്ദാക്കിയത്. വൻ അഴിമതി നടന്നെന്ന ആരോപണവും കരാർ ദേശസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന സ്പേസ് കമ്മിഷൻ ശുപാർശയുമാണ് ഈ തീരുമാനത്തിലേക്കു നയിച്ചത്. ഇതേ കേസിൽ ദേവാസിന് 672 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര […]

Continue Reading

ഊർമിള ഇനി ശിവസേനക്കൊപ്പം

താരസുന്ദരി ഊർമിള മതോണ്ട്കറേ ഇനി ശിവസേനക്കൊപ്പം. താരത്തെ മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യാൻ ഒരുങ്ങുകയാണ് ശിവസേന. മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യാൻ മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.മന്ത്രിസഭയുടെ ഈ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്കെത്തുന്നു എന്ന തരത്തിൽ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ […]

Continue Reading