അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം, നിലപാട് പറഞ്ഞത് മദ്രാസ് ഹൈക്കോടതി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന നിലപാടുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് നിലപാട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെ കുറിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അഴിമതിക്കാരെ തൂക്കിക്കൊല്ലണമെന്ന ആവശ്യം ഉന്നയിച്ചത്.

Continue Reading

നിരന്തരമായി ശല്യം ചെയ്യുന്നു; ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ പരസ്യമായി കൈകാര്യം ചെയ്ത് കാല് പിടിപ്പിച്ച് യുവതികൾ

ലക്‌നൗഃനിരന്തരമായ ശല്യം സഹിക്കാൻവയ്യാതെ ഉത്തര്‍പ്രദേശിലെ കോൺഗ്രസ്സ് ജലാവ് ജില്ലാ പ്രസിഡന്റിനെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. ഇയാളെ തല്ലുന്നതിന്റെയും കാല് പിടിച്ചു മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ […]

Continue Reading

രാംവിലാസ് പാസ്വാൻ്റെ മരണം; മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെതിരെ സംശയങ്ങൾ നീളുന്നു, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദുസ്ഥാനി മോര്‍ച്ച

പട്‌ന: എൽജെപി നേതാവ് റാം വിലാസ് പാസ്വാന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാംവിലാസ് പാസ്വാന്റെ മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെ വിഷയത്തിൽ ചോദ്യം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.രാം വിലാസ് പാസ്വാന്റെ മരണ വാര്‍ത്ത കേട്ട് ഈ രാജ്യം ഞെട്ടി. എന്നാല്‍ അവസാന ചടങ്ങുകള്‍ക്ക് ശേഷം പിറ്റേ ദിവസം നടന്ന ഒരു ഷൂട്ടിങ്ങില്‍ എല്‍ ജെ പി മേധാവി ചിരാഗ് പാസ്വാന്‍ വളരെ സന്തോഷവാനായി […]

Continue Reading

സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരി

കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത. പൊലീസുകാരന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്‌വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു. […]

Continue Reading

ഉള്ളിയും ഉരുളക്കിഴങ്ങും ഇല്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ?

ന്യൂഡൽഹിഃ ഉള്ളിയും ഉരുളക്കിഴങ്ങുമില്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുമോ? വിലക്കയറ്റത്തിന്റെ സമീപകാല കണക്കുകൾ പരിശോധിച്ചാല്‍ ‘വേണ്ടി വരും’ എന്നായിരിക്കും ഉത്തരം. സാധാരണക്കാരന്റെ ദൈനംദിന ഭക്ഷ്യവസ്തുക്കളിലെ അവശ്യഘടകങ്ങളായ പരിപ്പ്, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കുൾപ്പെടെ വൻ വിലക്കയറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരന്റെ ബജറ്റിൽ കൈപൊള്ളിക്കാതെ ഇപ്പോഴും ബജറ്റിൽ ഒതുങ്ങി നിൽക്കുന്നത് ഗോതമ്പ് മാത്രം!‌ചില്ലറവിലയിൽ ഉരുളക്കിഴങ്ങാണ് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയത്. 2019 നവംബറിനേക്കാൾ ഇപ്പോൾ ഉരുളക്കിഴങ്ങിന്റെ വിലയിലുണ്ടായിരിക്കുന്നത് 92% വർധന. സവാളയുടെ വിലയിൽ 44 ശതമാനമാണു വർധന. […]

Continue Reading

ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീൻ (കോ വാക്സീൻ) അടുത്ത വർഷം പകുതിയോടെ

ന്യൂഡൽഹിഃ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീൻ (കോ വാക്സീൻ) അടുത്ത വർഷം പകുതിയോടെ എത്തിയേക്കുമെന്ന് അധികൃതർ പറഞ്ഞു. 14 സംസ്ഥാനങ്ങളിൽ 30 കേന്ദ്രങ്ങളിലായി വാക്സീൻ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുക്കുകയാണ്. ഓരോയിടത്തും 2000 പേരെ വീതം ഈ മാസം ചേർക്കും.ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെയാണു പരീക്ഷണം. ഭാരത് ബയോടെക് 350–400 കോടി രൂപയാണു പരീക്ഷണങ്ങൾക്കായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Continue Reading

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

പട്ന ഃ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പു നടക്കുന്ന 94 മണ്ഡലങ്ങളിലെ പ്രചാരണം ഇന്നലെ സമാപിച്ചു. മൂന്നാം ഘട്ട വോട്ടെടുപ്പ് ഏഴിനാണ്. 10 നു ഫലപ്രഖ്യാപനം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) എന്നിവർ ശ്രദ്ധേയരായ സ്ഥാനാർഥികളാണ്.

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ യാത്രകള്‍ വർദ്ധിപ്പിക്കണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

വിദേശ യാത്രകള്‍ നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി വിമര്‍ശനം നേരിടുന്നതില്‍ പ്രതികരിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്രകള്‍ കുറയ്ക്കുകയല്ല യാത്രകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോട് പറഞ്ഞതായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ […]

Continue Reading

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ ഘടകം തേജസ്വി യാദവ് തന്നെ

ബിഹാര്‍: രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ ഘടകം തേജസ്വി യാദവ് എന്ന യുവ നേതാവാണ്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇതിനകം സംസ്ഥാനത്ത് ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഈ 31കാരന് സാധിച്ചിരിക്കുന്നു. പരിചയസമ്പന്നനായ നിതിഷ് കുമാറിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ തേജസ്വി യാദവിന് സാധിച്ചാല്‍ അത് ബിഹാര്‍ രാഷ്ട്രിയത്തില്‍ പുതിയ അധ്യായത്തിനാകും തുടക്കം കുറിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, കൃഷി, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ മേഖലകളിലെ […]

Continue Reading

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.ഇന്നലെ 470 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.24 മണിക്കൂറിനിടെ 58684 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി. നിലവിൽ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Continue Reading